യന്ത്ര ഊഞ്ഞാല്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചു; തെറിച്ചുപോയ 13-കാരി തൂങ്ങിയാടിയത് 60 അടി ഉയരത്തില്‍;

ലംഖിംപുർ ഖേരി(യു.പി): ആകാശ ഊഞ്ഞാല്‍ അപ്രതീക്ഷിതമായി പ്രവർത്തിച്ചതോടെ ഇരിപ്പിടത്തിനുള്ളില്‍നിന്ന് തെറിച്ചുപോയ 13-കാരി പുറത്തെ കമ്ബിയില്‍ തൂങ്ങിയാടിയത് 60 അടി ഉയരത്തില്‍. സംഭവം കണ്ടുനിന്നവർ ഓപ്പറേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണെ കുട്ടിയെ താഴെയിറക്കിയത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ലംഖിംപുർ ഖേരിയിലെ നിഗാസൻ ഭാഗത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. .ഊഞ്ഞാലിലെ ഇരിപ്പിടത്തിലിരിക്കുകയായിരുന്നു പെണ്‍കുട്ടി. അപ്രതീക്ഷിതമായി ഊഞ്ഞാല്‍ വേഗതയില്‍ നീങ്ങാൻ തുടങ്ങിയതോടെ 13-കാരി തെറിച്ചുപോവുകയായിരുന്നു. പുറത്തേക്ക് തെറിച്ചുപോയെങ്കിലും ഊഞ്ഞാലിൻറെ കമ്പികളിലൊന്നില്‍ പിടികിട്ടി. അപ്പോഴും ഊഞ്ഞാല്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉടൻതന്നെ പുറത്തുനിന്നുള്ളവർ ഒച്ചവെച്ച്‌ ഓപ്പറേറ്ററുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.അനുവാദമില്ലാതെ യന്ത്ര ഊഞ്ഞാല്‍ പ്രവർത്തിപ്പിച്ചവർക്കെതിരേ കേസെടുക്കുമെന്ന് കളക്ടർ രാജീവ് നിഗം അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *