ട്രംപ് അധികാരത്തിലെത്തും മുമ്പ് അണിയറയില്‍ ചരടുവലിച്ച് നാറ്റോ രാജ്യങ്ങള്‍;
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് വിജയം സുനിശ്ചിതമായിരിക്കെ, യുക്രെയ്‌നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ എന്ന ആശയത്തിലേയ്ക്ക് ചുവടുവെച്ചതായി ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട്. യുക്രെയ്‌നിന് എന്തായാലും റഷ്യയെ സൈനികമായി നേരിടാനാകില്ലെന്ന് വ്യക്തമായ ധാരണയുണ്ട്. അതിനാല്‍ തന്നെ യുക്രെയ്‌നിനെ സൈനികമായി സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ റഷ്യ തിരിയുമെന്ന് മനസ്സിലായതോടെ പാശ്ചാത്യ രാജ്യങ്ങള്‍ ‘വെടിനിര്‍ത്തല്‍’ എന്ന ആശയത്തിലേയ്ക്ക് മാറുകയായിരുന്നുവെന്നാണ് ബ്ലൂംബര്‍ഗിന്റെ നിരീക്ഷണം. ഇതിനിടെ, റഷ്യന്‍ സൈന്യം ഡോണ്‍ബാസില്‍ മുന്നേറുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ”വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത കാണിച്ചിട്ടില്ലെന്നും ബ്ലൂബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുക്രെയ്‌നിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് നാറ്റോ രാജ്യങ്ങള്‍ക്കറിയം. അതുകൊണ്ടുതന്നെ അതിനിട വരുത്താതെ വെടിനിര്‍ത്തല്‍ എന്ന ആശയം ഇവര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്..യുക്രെയ്‌നിനായുള്ള ട്രംപിന്റെ പദ്ധതി വ്യക്തമല്ലെങ്കിലും, യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും ആഭ്യന്തര വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായിരിക്കും അദ്ദേഹം ആദ്യം ഊന്നല്‍ നല്‍കുകയെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കണക്ക്കൂട്ടുന്നു.അതേസമയം, നാറ്റോ രാഷ്ട്ര തലവന്‍മാര്‍ ബ്രസ്സല്‍സില്‍ ഒത്തുകൂടി, യുക്രെയിന് കൂടുതല്‍ ആയുധങ്ങള്‍ എങ്ങനെ നല്‍കാമെന്ന് ചര്‍ച്ച ചെയ്തുവെന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പുടിനെ എതിര്‍ക്കാതെ യുക്രെയ്നെ സംരക്ഷിക്കാന്‍ ഏത് സുരക്ഷാ ഗ്യാരന്റിക്ക് കഴിയുമെന്ന് ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെ, പാശ്ചാത്യ രാജ്യങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ തേടാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്..യുക്രെയ്നിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ആശങ്കജനിപ്പിക്കുന്നുവെന്നും, ചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ പണിപാളുമെന്നും ഉള്ള തിരിച്ചറിവിലാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നിരിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയ്‌നില്‍ ഒരു സൈനിക രഹിത മേഖല സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ആശയം, ഒരു മുതിര്‍ന്ന നാറ്റോ നയതന്ത്രജ്ഞനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് പറയുന്നു..‘റഷ്യന്‍ ആക്രമണം തടയാന്‍ യുക്രെയ്നിന് സൈനികശക്തിയില്ല, നിലവിലുള്ള ആയുധശേഖരത്തിന്റെ കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കാന്‍ കുറച്ച് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. 2014 ന് മുമ്പ് യുക്രെയ്നിന്റെ ഭാഗമായിരുന്ന റഷ്യന്‍ പ്രദേശങ്ങള്‍ ഒഴിവാക്കിയാല്‍ നാറ്റോയില്‍ ചേരാന്‍ യുക്രെയ്‌ന് താല്‍പ്പര്യമില്ലെന്ന് യുക്രേനിയന്‍ നേതാവ് വ്ളാഡിമിര്‍ സെലെന്‍സ്‌കി മുമ്പ് തറപ്പിച്ചുപറഞ്ഞിരുന്നു. എന്നിരുന്നാലും, നാറ്റോ അംഗത്വം ഉറപ്പുനല്‍കുകയാണെങ്കില്‍, ഈ പ്രദേശങ്ങളില്ലാതെ റഷ്യയുമായി വെടിനിര്‍ത്തലിന് യുക്രെയ്‌നിന് സമ്മതിക്കാമെന്ന് സെലെന്‍സ്‌കി തിങ്കളാഴ്ച ക്യോഡോ ന്യൂസിനോട് പറഞ്ഞതായാണ് വിവരം.അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തില്‍ ചേരുക എന്നതാണ് യു
ക്രെയ്നിന്റെ ലക്ഷ്യമെന്നും, അതാണ് സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളൊലൊന്നായി മാറിയതെന്നും റഷ്യന്‍ പ്രസിഡന്റ് അടിവരയിട്ട് പറയുന്നു. യുക്രെയ്ന്‍ നിഷ്പക്ഷവും നോണ്‍-ബ്ലോക്ക് പദവിയും സ്വീകരിക്കുകയാണെങ്കില്‍ സംഘര്‍ഷത്തിന് അയവ് വരുത്താം എന്ന നിലപാടാണ് പുടിന്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ആശങ്കയിലാണ്. ഇത് രാജ്യങ്ങള്‍ തമ്മില്‍ ചേരിതിരിവ് ഉണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.