വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്‌ട്; എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നു; വെറുതെയിരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി.

എല്‍ഡിഎഫ് സർക്കാർ സ്മാർട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം പൂർണമായി. വലിയ സംരംഭങ്ങളോടുള്ള എല്‍. ഡി. എഫ് സർക്കാരുകളുടെ നെഗറ്റീവ് നയമാണിത്. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സർക്കാർ വിശദീകരിക്കണം. സ്മാർട്ട് സിറ്റി പദ്ധതിയില്‍ സർക്കാർ കാര്യക്ഷമത കാണിച്ചില്ല. അതിനെ കൊല്ലാകൊല ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എല്‍ഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. ഏത് സ്മാർട്ട് സിറ്റി എന്ത് സ്മാർട്ട് സിറ്റി എന്നാണ് ചോദിച്ചത്. യുഡിഎഫ് വെറുതെയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *