ദുബായിലെ ആഘോഷ പരിപാടികളില്‍ ചരിത്രം കുറിച്ച്‌ ഓര്‍മ സംഘടിപ്പിച്ച കേരളോത്സവം;

കേരളത്തിലെ ഉത്സവ പറമ്ബുകളിലെ കാഴ്ചകളെ അതേപടിപകർത്തിയിരുന്നു കേരളോത്സവം സംഘടിപ്പിച്ചത്. പ്രവാസ ലോകത്തു സമാനതകള്‍ ഇല്ലാത്ത ഉത്സവക്കാഴ്ചകള്‍ക്കാണ് ഓർമ കേരളോത്സവം സാക്ഷ്യം വഹിച്ചത്. കേരളത്തനിമ വിളിച്ചോതുന്ന വിവിധങ്ങളായ കലാപ്രകടനങ്ങള്‍ കേരളോത്സവത്തെ വേറിട്ടതാക്കി മാറ്റി. ഗാനമേളയും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി. കേരളത്തിലെ ഉത്സവ പറമ്ബുകളില്‍ നിന്ന് മണ്‍മറഞ്ഞു പോകുന്ന കലാ രൂപങ്ങള്‍ വരെ ഓർമ കേരളോത്സവ വേദിയില്‍ എത്തി. മെഗാ തിരുവാതിരയും കുടമാറ്റവും മട്ടന്നൂർ ശങ്കരൻ കുട്ടി നയിച്ച വാദ്യമേളവും അരങ്ങു തകർത്തു.കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് രണ്ടു ദിവസത്തെ കേരളോത്സവത്തിന്റെ ഉത്ഘാടനം നിർവഹിച്ചത്. പൂരക്കളിയും വിവിധങ്ങളായ നൃത്തരൂപങ്ങളുമാണ് കേരളോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടത്. പ്രവാസി മലയാളികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. മലയാളം മിഷൻ, നോർക്ക എന്നിവ ഉള്‍പ്പെടെ നിരവധി സ്റ്റാളുകളും ഉത്സവ നഗരിയില്‍ ഒരുക്കിയിരുന്നു. ഉത്സവ വേദിയില്‍ ഒരുക്കിയ ചായക്കടകള്‍ ആയിരുന്നു മറ്റൊരു ആകർഷണം. നീട്ടിയടിച്ച സമാവർ ചായ മുതല്‍ കപ്പയും ബീഫുമൊക്കെ ഇത്തരം സ്റ്റാളുകള്‍ കയ്യടക്കി. വള കച്ചവടക്കാർ, ബലൂണ്‍ വില്‍പ്പനക്കാർ, ഹല്‍വ വില്‍പ്പനക്കാർ ഇങ്ങനെ, അക്ഷരാർത്ഥത്തില്‍ കേരളത്തിലെ ഒരു ഉത്സവത്തെ തന്നെ ദുബായില്‍ പുസസൃഷ്ടിക്കുകയായിരുന്നു ഓർമ കേരളോത്സവം.
സിതാര കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ പ്രൊജക്‌ട്‌സ്‌ മലബാറിക്കസ്‌ ബാൻഡും ഗായകൻ അരവിന്ദ്‌ നായരും ഒരുക്കിയ സംഗീത വിരുന്നും കേരളസവത്തിന്റെ മാറ്റ് കൂട്ടി. ഗായകരായ ആര്യ ദയാല്‍, സച്ചിൻ വാരിയർ എന്നിവരുടെ പരിപാടിയും അരങ്ങേറി. സംഘാടക മികവ് ശ്രദ്ധ നേടിയ ഓർമ കേരളോത്സവത്തില്‍ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ജന ബാഹുല്യം കൊണ്ട് കേരളോത്സവ വേദി നിറഞ്ഞു നിന്നു. ദുബായ് അമിറ്റി സ്കൂളിലെ കേരളോത്സവം വേദിയില്‍ പതിനായിരങ്ങള്‍ ഒഴികിയെത്തിട്ടും യാതൊരു തടവുമില്ലാതെ അവർക്കൊക്കെയും ഉത്സവക്കാഴ്ചകള്‍ ആസ്വദിക്കാൻ ഓർമ നടത്തിയ സംഘാടക മികവ് ഏറെ പ്രശംസ നേടി.നൂറു കണക്കിന് ഓർമ പ്രവർത്തകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ വിജയം കൂടിയായിരുന്നു ഇത്. പഴുതടച്ച ആസൂത്രണം ഓരോ പരിപാടിയും അങ്ങേയറ്റം മികവുറ്റതാക്കി. ദുബായ് അമിറ്റി സ്കൂളിലെ മൈതാനത്തെ മനോഹരമായ ഒരു ഉത്സവ നഗരിയാക്കി മാറ്റിയത് ഏവരെയും വിസ്മയിപ്പിച്ചു. കേരളോത്സവത്തിന്റെ രണ്ടു ദിവസങ്ങളിലും യാതൊരു പരാതിക്കും ഇട നല്കാനാകാത്ത തരത്തില്‍ ഓർമ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും സുരക്ഷ സംവിധാനങ്ങള്‍ സജ്ജീകരിച്ചും.ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച്‌ ദുബായ് ഓർമ സംഘടിപ്പിച്ച കേരളോത്സവം സാംസ്‌കാരിക സമ്മേളനത്തോടെയും സിതാര കൃഷ്ണകുമാറിന്റെ സംഗീത വിരുന്നോടെയുമാണ് സമാപിച്ചത്..ദുബായ് അമിറ്റി സ്കൂളില്‍ നടന്ന കേരളസവത്തിന്റെ രണ്ടാം ദിനത്തില്‍ സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര താരവും നർത്തകിയുമായ മേതില്‍ ദേവിക ഉദ്‌ഘാടനം ചെയ്‌തു. ഓർമ വൈസ് പ്രസിഡന്റ്‌ നൗഫല്‍ പട്ടാമ്ബി അധ്യക്ഷത വഹിച്ചു. കെ പ്രേംകുമാർ എംഎല്‍എ ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ എൻ കെ കുഞ്ഞഹമ്മദ്, ഓർമ ജനറല്‍ സെക്രട്ടറി പ്രദീപ് തോപ്പില്‍, പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, ലോക കേരള ക്ഷണിതാക്കളായ രാജൻ മാഹി, അനിത ശ്രീകുമാർ, പ്രോഗ്രാം കമ്മറ്റി വൈസ് ചെയർമാൻ സികെ റിയാസ്, ദിലീപ് സി എൻഎൻ, ലിജിന എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനർ അനീഷ് മണ്ണാർക്കാട് സ്വാഗതവും അപർണ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.മഹാരാഷ്ട്ര മുഖ്യമന്ത്രി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്; ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ച്‌ ഷിൻഡെ.മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തില്‍ വാദ്യമേളം വേദിയില്‍ അരങ്ങേറി. മകൻ ശ്രീകാന്ത്, ഓർമ കലാകാരന്മാർ എന്നിവർ മട്ടന്നൂരിനൊപ്പം കൊട്ടിക്കയറി. ഓർമ അംഗങ്ങളുടെ രചനകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന ‘വാക്കിടം’ സുവനീറിന്റെ കവർപേജ്‌ കെ പ്രേംകുമാർ എംഎല്‍എയ്ക്ക്‌ നല്‍കികൊണ്ട്‌ മേതില്‍ ദേവിക പ്രകാശിപ്പിച്ചു. ഓർമ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഉത്സവനഗരിയില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച്‌ ഓര്‍മയുടെ സാഹിത്യവിഭാഗം ഒരുക്കിയ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ രൂപത്തിലുളള പവലിയന്‍ ഏറെ ശ്രദ്ധ നേടി. പവലിയനകത്ത് ഒരുക്കീയ ഇന്ത്യയിലെ നാനാവിധ വൈവിധ്യങ്ങളേയും ചരിത്രപരമായി അടയാളപ്പെടുത്തിയ ചിത്രപദര്‍ശനം ഒരുക്കിയിരുന്നു.പ്രദര്‍ശനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താനുളള വലിയ കമന്‍റ് വാളില്‍ ആയിരക്കണക്കിന് പേർ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇതിനോടനുബന്ധിച്ച്‌ നടത്തിയ സെമിനാറുകളിലും,കവിയരങ്ങിലും വന്‍ ജനപങ്കാളിത്തമുണ്ടായി. ഇതാദ്യമാണ് ദുബായില്‍ ഇത്തരത്തില്‍ വിപുലമായ രീതിയില്‍ ഒരു ഉത്സവം സംഘടിപ്പിക്കപ്പെടുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *