എച്ച്‌ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞത് 34-ാം വയസ്സില്‍, ഡോക്ടര്‍ രണ്ടുവര്‍ഷം വിധിയെഴുതി; ഇപ്പോള്‍ 300-ലധികം കുഞ്ഞുങ്ങള്‍ക്ക് അമ്മയാണ് ഈ ട്രാൻസ് വനിത
തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ജീവനക്കാരി.ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന കുട്ടികളെ ശിശുക്ഷേമ സമിതിയിലെ ആയമാര്‍ കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജീവനക്കാരി വെളിപ്പെടുത്തി. പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുമെന്നും ബന്ധപ്പെട്ടവരോട് എന്തെങ്കിലും പരാതി പറഞ്ഞാല്‍ ഇവര്‍ തിരിഞ്ഞ് നോക്കാറില്ലെന്നും അവർ പറയുന്നു..ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. അറസ്റ്റിലായ അജിത, സിന്ധു, മഹേശ്വരി എന്നീ ആയമാര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. ഇവര്‍ നേരത്തെയും സമാന കുറ്റ കൃത്യം ചെയ്തിട്ടുണ്ടെന്നും ഇടത് രാഷ്‌ട്രീയബന്ധമുള്ളത് കൊണ്ട് ജോലിയില്‍ തുടരുകയായിരുന്നെന്നും ജീവനക്കാരി പറയുന്നു.കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഇടതുരാഷ്‌ട്രീയ ബന്ധമുള്ള മൂന്ന് പേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ മ്യൂസിയം പോലീസ് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.കിടക്കയില്‍ പതിവായി മൂത്രമൊഴിക്കുന്ന കുട്ടിയെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതിയായ അജിത കഴിഞ്ഞമാസം 24ന് ഒരു വിവാഹ വേദിയില്‍ വച്ചാണ് ഒപ്പം ഉണ്ടായിരുന്ന സിന്ധു, മഹേശ്വരി എന്നിവരോട് പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ചറിഞ്ഞിട്ടും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ തയാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചത് പ്രതികള്‍ ആയതുകൊണ്ട് വിവരം പുറത്ത് വരാന്‍ വൈകി. ഡ്യൂട്ടി മാറി പുതിയ ആയവന്ന് കുട്ടിയ കുളിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതും സ്വകാര്യ ഭാഗത്തെ മുറിവുകളടക്കം അധികൃതരോട് പറഞ്ഞതും.ക്രൂരമായി മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിച്ചതോടെ ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയില്‍ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 70 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ മൂന്നു പ്രതികളും കുറ്റം സമ്മതിക്കുകയായിരുന്നു. അതിനിടെ, കുറ്റം തെളിയാതിരിക്കാന്‍ അറസ്റ്റിലായ ആയമാര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ നഖം വെട്ടിയാണ് മൂന്ന് ആയമാരും ഹാജരായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.