ജോര്‍ജ്ജിയ പുകയുന്നു, ഭയപ്പാടില്‍ ബാള്‍ട്ടിക് രാജ്യങ്ങള്‍;
റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായ ജോർജ്ജിയ ഇപ്പോള്‍ സംഘർഷ മുഖരിതമാണ്. കൃത്യമായി പറഞ്ഞാല്‍ 2012 മുതല്‍ അധികാരത്തിലുള്ള ജോർജ്ജിയൻ ഡ്രീം പാർടി അവരുടെ പാശ്ചാത്യ അനുകൂല നയങ്ങളില്‍ മാറ്റംവരുത്തിയപ്പോള്‍ മുതല്‍ക്കേ പുകഞ്ഞു തുടങ്ങിയ ആസൂത്രിത പ്രതിഷേധങ്ങള്‍, ഇപ്പോള്‍ യൂറോപ്യൻ യൂണിയനില്‍ ചേരുന്നതിനുള്ള ചർച്ചകള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തിനെതിരെ നടക്കുന്ന തുടർച്ചയായ പ്രതിഷേധങ്ങളുടെ അഞ്ചാം ദിനത്തിലും ആളിക്കത്തുകയാണ്ഒക്‌ടോബർ 26ന് നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ ജോർജ്ജിയൻ ഡ്രീമിൻ്റെ വിവാദ വിജയമാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇപ്പോള്‍ റഷ്യയെ പിന്തുണയ്‌ക്കുന്നുവെന്ന പേരില്‍ യൂറോപ്യൻ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ജോർജ്ജിയൻ ഡ്രീം പാർടി. കോടീശ്വരനായ വ്യവസായി ബിഡ്‌സിന ഇവാനിഷ്‌വിലിയാണ് പാർട്ടിയുടെ നേതാവ്. തലസ്ഥാനമായ ടിബിലിസിയിലെ നിരത്തുകളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പോലീസുമായി ഏറ്റുമുട്ടിയത്.അതേസമയം പാശ്ചാത്യ അനുകൂല പ്രതിപക്ഷ സഖ്യം ആസൂത്രിതമായ അക്രമം സംഘടിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി ഇറാക്ലി കൊബാഖിഡ്‌സെ ആരോപിക്കുന്നത്. ജോർജ്ജിയയെ തങ്ങളുടെ സ്വാധീനവലയത്തിനുള്ളില്‍ നിർത്താനായി റഷ്യ തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് അവർ ഉന്നയിക്കുന്നത്. എന്നാല്‍ ജോർജ്ജിയയുടെ യൂറോപ്യൻ യൂണിയൻ സംയോജനം സർക്കാർ നിർത്തിവച്ചുവെന്ന അവകാശവാദം കൊബാഖിഡ്‌സെ നിഷേധിക്കുകയാണുണ്ടായത്.ജോർജ്ജിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തം താല്‍ക്കാലികമായി നിർത്തുന്നതായി ശനിയാഴ്ച പ്രഖ്യാപിക്കുകയും യൂറോപ്യൻ യൂണിയൻ പ്രവേശന ചർച്ചകള്‍ നിർത്തിവയ്ക്കാനുള്ള തീരുമാനത്തെ അപലപിക്കുകയും ചെയ്ത അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിമർശനം അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ ഡോണള്‍ഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചർച്ച ചെയ്ത് നിലവിലെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുമെന്നാണ് ജോർജിയൻ പ്രധാനമന്ത്രി അവകാശപ്പെടുന്നത്.സിറിയയ്ക്ക് ഇറാന്റെയും റഷ്യയുടെയും പരസ്യ പിന്തുണ ഇതിനിടെ ജോർജ്ജിയയില്‍ കാനഡ നടത്തുന്ന നീക്കങ്ങളും ഏറെ ശ്രദ്ധേയമാണ്, ജോർജ്ജിയയില്‍ റഷ്യ നടത്താനുദ്ദേശിക്കുന്ന ഇടപെടല്‍ എന്താണ് എന്നതില്‍ ആശങ്കയുണ്ട് എന്നാണ് ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ രാജ്യങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കനേഡിയൻ വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞത്. ജോർജ്ജിയയിലെ നിയമാനുസൃതമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതില്‍ പങ്കെടുക്കുന്നവർക്കെതിരെ ദേശീയ ഉപരോധം ഏർപ്പെടുത്തുമെന്നാണ് ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമാന നീക്കത്തിന് തന്നയാണ് കാനഡയും തയ്യാറെടുക്കുന്നത്.യുക്രെയ്ൻ-റഷ്യ സംഘർഷം ആരംഭിച്ചപ്പോള്‍ മുതല്‍ക്കേ ഭയപ്പാടിലാണ് എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങളും പോളണ്ടും. റഷ്യയുമായി അതിർത്തിപങ്കിടുന്ന ബാള്‍ട്ടിക് രാജ്യങ്ങള്‍ മുൻ സോവിയറ്റ് യൂണിയൻറെ ഭാഗമായിരുന്നു. യുക്രെയ്ന് ശേഷം തങ്ങളാവുമോ റഷ്യയുടെ ലക്ഷ്യമെന്നും ഇവർ ഭയക്കുന്നു, മാത്രമല്ല, ഒട്ടേറെ റഷ്യൻ ന്യൂനപക്ഷക്കാർ ഈ രാജ്യങ്ങളിലുണ്ട്. 2004-ല്‍ ബാള്‍ട്ടിക് രാജ്യങ്ങള്‍ നാറ്റോയില്‍ ചേർന്ന് അമേരിക്കയുടെയും പാശ്ചാത്യസഖ്യത്തിന്റെയും ഭാഗമായി. റഷ്യൻ അതിർത്തിയിലുള്ള പോളണ്ടും സമാന അധിനിവേശം ഭയക്കുന്നു. റഷ്യക്ക് നേരെ ഉപരോധമേർപ്പെടുത്തണമെന്ന് ശക്തമായി വാദിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് പോളണ്ട്.യു.എന്‍ അമേരിക്കയുടെ കൈയിലെ കളിപ്പാവ; വ്യക്തമായ തെളിവ് നല്‍കി റഷ്യ നിലവില്‍ ജോർജ്ജിയൻ തലസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധം ക്രമേണ തലസ്ഥാനത്തിനപ്പുറത്തേക്കും വ്യാപിച്ചു കഴിഞ്ഞു. ബറ്റുമി, കുട്ടൈസി, റുസ്താവി തുടങ്ങിയ പ്രാദേശിക പട്ടണങ്ങളുടെയും നഗരങ്ങളുടെയും തെരുവുകളില്‍ ജനക്കൂട്ടം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള സ്കൂളുകളും സർവകലാശാലകളും സമരങ്ങളും വാക്കൗട്ട് ചെയ്തു. തീവ്ര പ്രതിപക്ഷവും അതുമായി ബന്ധപ്പെട്ട മാധ്യമങ്ങളും ബോധപൂർവ്വം തീർക്കുന്ന അരക്ഷിതാവസ്ഥയാണ് നിലവില്‍ രാജ്യത്ത് അരങ്ങേറുന്നത് എന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.