എന്തും നടത്താം, ഇന്ത്യ മറ്റുള്ളവര്‍ക്ക് ഒരു ലബോറട്ടറി ; ബില്‍ഗേറ്റ്സിന്റെ പ്രസ്താവന എന്തിനാണിത്ര രോഷമുണ്ടാക്കുന്നത്?
പ്രാദേശികം
ഇന്ത്യ എന്തും പരീക്ഷിക്കാന്‍ സാധിക്കുന്ന ഒരു ലാബ് ആണെന്ന ഐടി ഭീമന് ബില്‍ഗേറ്റ്സിന്റെ പ്രസ്താവന വന്‍ വിവാദമുണ്ടാക്കുന്നു.റീഡ് ഹോഫ്മാനുമൊത്തുള്ള ബില്‍ ഗേറ്റ്സിന്റെ സമീപകാല പോഡ്കാസ്റ്റാണ് വൈറലായിരിക്കുന്നത്. ഇന്ത്യയെ ‘കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരുതരം ലബോറട്ടറി’ എന്ന ബില്‍ഗേറ്റ്സിന്റെ പരാമര്‍ശമാണ് ആള്‍ക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. പരാമര്‍ശം പലരെയും പ്രകോപിപ്പിച്ചു. രൂക്ഷമായ കമന്റുകളുമായി ആള്ക്കാര് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ”ആളുകള്‍ ബുദ്ധിമുട്ടുന്ന ഒരുപാട് കാര്യങ്ങള്‍ ഉള്ള ഒരു രാജ്യത്തിന്റെ ഒരു ഉദാഹരണമാണ് ഇന്ത്യ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെട്ടതാണ്. അവ വേണ്ടത്ര സ്ഥിരത കൈവരിക്കുകയും സ്വന്തം സര്‍ക്കാര്‍ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. 20 വര്‍ഷത്തിന് ശേഷം കാര്യങ്ങള്‍ പുരോഗമിക്കുമ്ബോള്‍ ആളുകള്‍ക്ക് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയുന്ന രീതിയില കാര്യങ്ങള്‍ പരീക്ഷിക്കാന്‍ കഴിയുന്ന ഒരു തരം ലബോറട്ടറിയാണ് ഇന്ത്യ”ബില്‍ ഗേറ്റ്സ് പോഡ്കാസ്റ്റില്‍ പറഞ്ഞു.അതിനാല്‍ ഫൗണ്ടേഷനായുള്ള ഞങ്ങളുടെ ഏറ്റവും വലിയ യുഎസ് ഇതര ഓഫീസ് ഇന്ത്യയിലാണ്, ലോകത്തെവിടെയും ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവുമധികം പൈലറ്റ് റോള്‍ ഔട്ട് ചെയ്യുന്നത് ഇന്ത്യയിലെ പങ്കാളികള്ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു എക്സ് ഉപയോക്താവ് ഈ പരാമര്‍ശത്തോട് പ്രതികരിച്ചു ”ബില്‍ഗേറ്റ്സിന് ഇന്ത്യ ഒരു ലബോറട്ടറിയാണ്, ഞങ്ങള്‍ ഇന്ത്യക്കാര്‍ ഗിനി പന്നികളും. സര്‍ക്കാര്‍ മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുതല്‍ മാധ്യമങ്ങള്‍ വരെ എല്ലാവരെയും ഈ വ്യക്തി കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസ് എഫ്സിആര്‍എ ഇല്ലാതെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ വിദ്യാഭ്യാസ സമ്ബ്രദായം അദ്ദേഹത്തെ ഒരു ഹീറോയാക്കി! ഞങ്ങള്‍ എപ്പോള്‍ ഉണരുമെന്ന് എനിക്കറിയില്ല!” സോഷ്യല്‍ മീഡിയ ഉപയോക്താവ് പോഡ്കാസ്റ്റിന്റെ ഒരു സ്നിപ്പറ്റ് പോസ്റ്റ് ചെയ്തു.എന്നിരുന്നാലും, മൈക്രോസോഫ്റ്റ് സഹസ്ഥാപകനെതിരെയുള്ള അപവാദം അനാവശ്യമാണെന്ന് ചിലര്‍ പറഞ്ഞു. ഈ വ്യക്തി എഴുതിയതുപോലെ ഇന്ത്യയില്‍ ബില്‍ ഗേറ്റ്സിനെതിരായ ഈ ഗൂഢാലോചന സിദ്ധാന്ത മനോഭാവം എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. ഇന്ത്യയില്‍ വാക്സിനുകള്‍ക്കായി ഗിനി പന്നി മാതൃകയിലുള്ള പരീക്ഷണങ്ങളൊന്നും നടക്കുന്നില്ലെന്നും പറഞ്ഞു.ഇന്ത്യയെ പരീക്ഷണശാല എന്ന് വിളിച്ചത് അല്‍പ്പം വിവാദമായെങ്കിലും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ബില്‍ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചു. രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ‘എ’ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ”ശരി, ഇന്ത്യ, അതിന്റെ വരുമാന നിലവാരത്തില്‍, ഈ പോഷക സൂചകങ്ങളില്‍ ചിലത് ആഗ്രഹിക്കുന്നതിലും ദുര്‍ബലമാണെന്ന് സമ്മതിക്കുന്നു. അത്തരം തുറന്നുപറച്ചിലുകളും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വളരെ ശ്രദ്ധേയമാണെന്ന് ഞാന്‍ കരുതുന്നു.” അദ്ദേഹം ഔട്ട്ലെറ്റിനോട് പറഞ്ഞു.