
‘സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപ് മുഴുവൻ ബന്ദികളെയും വിട്ടയക്കണം’:
വാഷിങ്ടണ്‍: 2025 ജനുവരി 20ന് മുൻപ് ഗാസയില്‍ ഹമാസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. ഇവരെയെല്ലാം തൻ്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപ് വിട്ടയച്ചില്ലെങ്കില്‍ കനത്ത പ്രഹരം ഏല്‍ക്കേണ്ടി വരുമെന്നാണ് ട്രംപിൻ്റെ ഭീഷണി.ഇസ്രായേല്‍ സൈന്യം പറയുന്നത് അമേരിക്കൻ പൗരന്മാരടക്കം 250ലേറെപ്പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്നാണ്. ഇക്കൂട്ടത്തില്‍ പകുതിയോളം പേരേ ജീവിച്ചിരിപ്പുള്ളൂവെന്നും ഇവർ ആരോപിക്കുന്നു.‘സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപ് മുഴുവൻ ബന്ദികളെയും വിട്ടയക്കണം’: ഹമാസിന് മുന്നറിയിപ്പ് നല്കി ട്രംപ് .