ത്രിവര്‍ണ്ണപതാകയെ അപമാനിച്ച്‌ ബംഗ്ലാദേശിലെ 53 ഓളം വിദ്യാലയങ്ങള്‍ : പിന്നില്‍ ഉപദേഷ്ടാവ് ആസിഫ് മഹ്മൂദ് : എന്നും ജ്വലിക്കുന്ന സൂര്യനാണ് ഇന്ത്യയെന്ന് മറുപടി

ധാക്ക ; ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക മതമൗലികവാദ സർക്കാർ ന്യൂനപക്ഷങ്ങളെ, തുടർച്ചയായി പീഡിപ്പിക്കുകയാണ്.മതമൗലികവാദികളായ ജമാഅത്തെ ഇസ്‌ലാമി, ബിഎൻപിയുടെ നേതൃത്വത്തിലും പിന്തുണയിലും ഇസ്‌കോണ്‍ വിശ്വാസികളെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഹിന്ദുസന്യാസികളെ തടവിലാക്കുന്നു . മാത്രമല്ല ഇന്ത്യയോടുള്ള വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ പതാകയുടെ നിറം നടപ്പാതയില്‍ വരച്ചു ചേർക്കുകയും അതില്‍ ചവിട്ടി നടന്ന് അപമാനിക്കുകയും ചെയ്തിരുന്നു.ഇതിനെല്ലാം പിന്നില്‍ പ്രവർത്തിച്ചത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകരിലൊരാളായ ആസിഫ് മഹ്മൂദാണെന്നാണ് ആരോപണം. ഇന്ത്യൻ പതാകയെ അപമാനിക്കുന്ന ആസിഫ് മഹ്മൂദിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഹാൻഡില്‍ ‘വോയ്‌സ് ഓഫ് ബംഗ്ലാദേശി ഹിന്ദു’ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.ചിത്രത്തില്‍ ആസിഫ് മഹ്മൂദ് ത്രിവർണ്ണ പതാക നിലത്ത് എറിയുന്നതും അതില്‍ കാലുകള്‍ വയ്‌ക്കുന്നതും കാണാം.ഹസീന വിരുദ്ധ പ്രസ്ഥാനത്തെ ഏകോപിപ്പിച്ചതും ഉപദേഷ്ടാവ് ആസിഫ് മെഹ്മൂദാണെന്നും, ഇന്ത്യൻ പതാകയെ അപമാനിച്ചതിന് പിന്നിലെ സൂത്രധാരൻ ആസിഫാണെന്നും പോസ്റ്റില്‍ പറയുന്നു. ബംഗ്ലാദേശിലെ 53 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ത്യൻ പതാക അപമാനിക്കപ്പെട്ടത്. അതേസമയം ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത് . സൂര്യന് നേരെ എത്ര കല്ലെറിഞ്ഞാലും , അത് ജ്വലിക്കുമെന്നും അതാണ് ഇന്ത്യയെന്നുമാണ് സോഷ്യല്‍ മീഡിയയുടെ മറുപടി.

Sharing

Leave your comment

Your email address will not be published. Required fields are marked *