പ്രൈമറി സ്‌കൂള്‍ ബോറായിരുന്നു, 11 പ്ലസ് പരീക്ഷ കൊള്ളാം’; ഐക്യുവില്‍ ക്രിഷ്‌ ഐൻസ്റ്റീനും മേലെ’

ആല്‍ബർട്ട് ഐൻസ്റ്റീന്റെയും സ്റ്റീഫൻ ഹോക്കിങ്സിന്റേയും ഐക്യു (ഇന്റലിജൻസ് ക്വോഷന്റ്) സ്കോർ മറികടന്നാണ് ക്രിഷ് ലോകത്തെ അമ്ബരപ്പിച്ചത്. ഉയർന്ന ഐ.ക്യു. ഉള്ളവരുടെ കൂട്ടായ്മയായ മെൻസയില്‍ അടുത്തിടെ കുട്ടിക്ക് അംഗത്വം കിട്ടി. മെൻസയുടെ പരീക്ഷയിലാണ് ക്രിഷിന്റെ സവിശേഷമായ ഐ.ക്യു. വ്യക്തമായത്.10 വയസ്സുകാരനായ ക്രിഷിന്റെ ഐ.ക്യു. സ്കോർ 162 ആണ്. ആല്‍ബർട്ട് ഐൻസ്റ്റൈന്റെയും സ്റ്റീഫൻ ഹോക്കിങ്സിന്റെയും ഐ.ക്യു. 160 എന്നാണ് കണക്കാക്കുന്നത്. കണക്കുപ്രകാരം ഇവരെ മറികടന്നിരിക്കുകയാണ് ക്രിഷ്. ഈ സ്കോറോയെ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ആളുകളിലൊരാളായി ക്രിഷ് മാറിയെന്നാണ് ബ്രട്ടീഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. നാലാം വയസ്സുമുതലാണ് മകന്റെ അസാധാരണ കഴിവുകള്‍ അച്ഛനമ്മമാരായ മൗലിയും നിശ്ചലും ശ്രദ്ധിച്ചുതുടങ്ങിയത്. കടുകട്ടിയായ കണക്കുകള്‍ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ചെയ്തുതീർക്കും. വളരെ വേഗം ഒഴുക്കോടെ വായിക്കും. ചെസ് കളിച്ചുതുടങ്ങി നാലാം മാസത്തില്‍ പരിശീലകനെവരെ തോല്‍പ്പിക്കുന്ന മിടുക്ക്… എന്നിങ്ങനെ പോകുന്നു പട്ടിക. ഒന്നരവർഷത്തെ പഠനംകൊണ്ട് പിയാനോയില്‍ എട്ടാം ഗ്രേഡ് നേടി.അച്ഛനമ്മമാർക്കും സഹോദരി കെയ്റയ്ക്കുമൊപ്പം വെസ്റ്റ് ലണ്ടനിലെ ഹൗണ്‍ സ്ലോയിലാണ് ക്രിഷിന്റെ താമസം. സെപ്റ്റംബറില്‍ യുകെയിലെ വ്യാകരണ വിദ്യാലയമായ ക്വീൻ എലിസബത്ത് സ്കൂളില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് ക്രിസ്. 11 പ്ലസ് പരീക്ഷകള്‍ വളരെ എളുപ്പമായിരുന്നുവെന്നാണ് ക്രിസ് പറയുന്നത്. എന്നാല്‍ പ്രൈമറി സ്കൂള്‍ വിരസമായിരുന്നുവെന്നാണ് ക്രിസിന്റെ പക്ഷം.

Sharing

Leave your comment

Your email address will not be published. Required fields are marked *