എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ ‘ആയുസ് അളക്കാനും’ എഐ
ആർട്ടിഫിഷ്യൽ ഇന്റലിജന്സ് എന്ന (എഐ) മനുഷ്യനെ പോലെ പ്രശ്നം പരിഹരിക്കാന് ശേഷിയുള്ള സാങ്കേതികവിദ്യയാണ്. അല്ലെങ്കില് കംപ്യൂട്ടർ നിയന്ത്രിത റോബോട്ടിന്റെ കഴിവ്. അതായത് വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങള് നിര്മിക്കാന് കഴിയുന്ന ഒരുതരം സാങ്കേതികവിദ്യ. ഇതാണ് നിര്മിത ബുദ്ധി എന്നു പറയപ്പെടുന്ന എഐ. ഈ ആപ്പ് ഇതിനോടകം തന്നെ ആളുകള്ക്കിടയില് വമ്ബന് പ്രചാരണമാണ് നേടിയിരിക്കുന്നത്. ഇപ്പോള് മരണസമയം നിര്ണയിക്കാനും കഴിയുമെന്ന് എഐ അവകാശപ്പെടുന്നു. ഇതാണ് ഡെത്ത് ക്ലോക്ക്. ഡെത്ത് ക്ലോക്കെന്ന് വിളിക്കുന്ന ഈ ഉപകരണം ഭൂമിയുടെ ഉപരിതലത്തില് ഒരാള് എത്രകാലം ജീവിച്ചിരിക്കുമെന്ന് ഉത്തരം നല്കാന് വ്യക്തികളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ആപ്പാണ്. 2024 ജൂലൈയിലാണ് ഇതിന്റെ ആരംഭം. ഈ ആപ്പ് 125,000 തവണ ഡൗണ്ലോഡ് ചെയ്തു കഴിഞ്ഞുവെന്നാണ് മാര്ക്കറ്റ് ഇന്റലിജന്റ്സ് സ്ഥാപനമായ സെന്സര് ടവര് പറയുന്നത്.ഇതിനകം തന്നെ ജനപ്രിയമാവുകയും ആളുകള് ഇത് ഏറ്റെടുക്കുകയും ചെയ്തു. 53 ദശലക്ഷം ആളുകളില് നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് എഐ ഉപകരണം സജ്ജീകരിച്ചതെന്ന് ആപ്പിന്റെ ഡെവലപ്പറായ ബ്രന്റ് ഫ്രാന്സന് പറയുന്നു. ഒരു വ്യക്തിയുടെ മരണം പ്രവചിക്കുവാന് വേണ്ടി ഈ ഉപകരണം ഉറക്കം, സമ്മര്ദ്ദം, ഭക്ഷണശീലങ്ങള്, വ്യായാമം മുതലായ പാരാമീറ്ററുകള് ഉപയോഗിക്കുന്നുണ്ടെന്നാണ് ഫ്രാന്സന് അവകാശപ്പെടുന്നത്. എന്താണ് ഡെത്ത് ക്ലോക്ക്ഈ ആപ്പ് ആളുകളില് അനാവശ്യ ഉത്കണ്ഠ ഉണ്ടാക്കുമെന്ന് ചിലരൊക്കെ കരുതുന്നുവെങ്കിലും സത്യം അല്പം വ്യത്യസ്തമാണ്. ഡെത്ത് ക്ലോക്ക് ആളുകളെ അവരുടെ ജീവിതത്തിന്റെ ദീര്ഘായുസ്സ് വര്ധിപ്പിക്കുന്നതിനു വേണ്ടി ആരോഗ്യകരമായ മുന്നൊരുക്കങ്ങള് നടത്താന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹെല്ത്ത് ആന്റ് ഫിറ്റ്നസ് വിഭാഗത്തിലെ മികച്ച ആപ്പുകളില് ഒന്നുമാണിത്. ഡെത്ത് ക്ലോക്ക് അവരുടെ ഉപയോക്താക്കള്ക്ക് നിലവിലുള്ള ജീവിതരീതിയില് മാറ്റങ്ങള് നിര്ദേശിച്ചുകൊണ്ടും അവരുടെ ജീവിതരീതികള് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും സഹായിക്കുന്നു. ആയുര്ദൈര്ഘ്യ അറിവ് എങ്ങനെയാണ്ഒരാളുടെ ആയുസിന്റെ ദൈര്ഘ്യം മനസിലാക്കുന്നത് അയാളുടെ ശരിയായ ആസൂത്രണത്തിന് സഹായിക്കുന്നു. വിരമിക്കല് മുതല് ലൈഫ് ഇന്ഷുറന്സ് വാങ്ങുന്നത് വരെയുള്ള അയാളുടെ ആയുര്ദൈര്ഘ്യത്തെക്കുറിച്ചുള്ള അറിവ് വ്യക്തികള്ക്ക് മികച്ച തീരുമാനങ്ങള് എടുക്കാന് സഹായിക്കുന്നതാണെന്നും ആപ്പ് പറയുന്നു.(ഇത് ആപ്പിനെ പരിചയപ്പെടുത്തുന്ന ലേഖനം മാത്രമാണ്)