മഴ കനക്കും; നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി;

കാസർകോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ( ഡിസംബർ-3) അവധി പ്രഖ്യാപിച്ചു.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിലാണ് അവധി. നാളെ ജില്ലയില്‍ ഓറഞ്ച് അലർട്ടാണ്.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ ജില്ലാ കളക്‌ടർ ഇമ്ബശേഖർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്‌ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.ഫെന്‍ജല്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലർട്ടാണ്. കാസര്‍കോഡ് ജില്ലയില്‍ ഓറഞ്ച് അലർട്ട് ആയിരുന്നത് ഇന്ന രാവിലയാണ് റെഡായി ഉയർത്തിയത് . റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കുറഞ്ഞ സമയം കൊണ്ടു വലിയ മഴ പെയ്തേക്കും. മലവെള്ളപ്പാച്ചിലിനും മിന്നല്‍പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയും പ്രവചിക്കുന്നു. കേരള – കര്‍ണ്ണാടക തീരത്ത് മറ്റന്നാള്‍ വരെയും ലക്ഷദ്വീപ് തീരത്ത് ഈ മാസം അഞ്ചുവരെയും മീന്‍പിടിക്കാന്‍ പോകരുത്.

Sharing

Leave your comment

Your email address will not be published. Required fields are marked *