എഎസ്പി ആയി ആദ്യ നിയമനം, ചാര്‍ജെടുക്കാന്‍ പോകുമ്ബോള്‍ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം;

ബംഗളൂരു: കര്‍ണാടകയില്‍ എഎസ്പി ആയി ചാര്‍ജ് എടുക്കാന്‍ പോവുകയായിരുന്ന ഐപിഎസ് പ്രബേഷണറി ഓഫിസര്‍ വാഹനാപകടത്തില്‍ മരിച്ചു.മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് വര്‍ധന്‍ (25) ആണ് ആദ്യ പോസ്റ്റിങ്ങ് ഏറ്റെടുക്കാന്‍ പോകവെ മരിച്ചത്. ജീപ്പ് ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹാസനയ്ക്ക് 10 കിലോമീറ്റര്‍ അകലെ കിട്ടനെയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ടയര്‍ പൊട്ടിത്തെറിച്ച്‌ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് ജീപ്പ് നിന്നത്. ഹര്‍ഷ് വര്‍ധനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു വരാനിരിക്കെ ആയിരുന്നു അന്ത്യം.വാഹനങ്ങളെ ഒഴിപ്പിച്ച്‌ ട്രാഫിക് കോറിഡോര്‍ ഉണ്ടാക്കി ബംഗളൂരുവില്‍ എത്തിക്കാന്‍ ആയിരുന്നു നീക്കം. എന്നാല്‍ ആരോഗ്യനില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ ദോസര്‍ സ്വദേശിയാണ്. മൈസൂരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആദ്യ നിയമനം.

Sharing

Leave your comment

Your email address will not be published. Required fields are marked *