പിൻവലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാൻ ഡിസംബര്‍ 31 വരെ സമയം നീട്ടി ഒമാൻ;

മസ്‌കറ്റ്: പിൻവലിച്ച നോട്ടുകള്‍ ഡിസംബർ 31 വരെ മാറ്റിയെടുക്കാൻ സമയം അനുവദിച്ച്‌ ഒമാൻ. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളില്‍ നിന്ന് നോട്ടുകള്‍ മാറ്റിയെടുക്കാം.ഡിസംബർ 31 ന് ശേഷം പിൻവലിച്ച നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി ബി ഒ) അറിയിച്ചു. ഇതിന് മുൻപെ നോട്ടുകള്‍ മാറ്റിയെടുക്കണം.2020ന് മുൻപ് സിബിഒ പുറത്തിറക്കിയ ചില കറന്‍സികളുടെ ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്. 1995 നവംബറില്‍ പുറത്തിറക്കിയ 1 റിയാല്‍, 500 ബൈസ, 200 ബൈസ, 100 ബൈസ, 2000 നവംബറില്‍ ഇഷ്യൂ ചെയ്ത 50, 20, 10, 5 റിയാല്‍, 2005ല്‍ പുറത്തിറക്കിയ 1 റിയാല്‍, 2010ല്‍ പുറത്തിറക്കിയ 20 റിയാല്‍, 2011, 2012 വര്‍ഷങ്ങളില്‍ നല്‍കിയ 50, 10, 5 റിയാല്‍, 2015ല്‍ പുറത്തിറക്കിയ 1 റിയാല്‍, 2019ല്‍ നല്‍കിയ 50 റിയാല്‍ തുടങ്ങിയവയാണ് നിരോധിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *