
ബിഎസ്‌ഇ 55 ഓഹരികളുടെ സര്‍ക്യൂട്ട് പരിധി ഉയര്‍ത്തി;
മുംബൈ: ഏയ്‌ഞ്ചല്‍ വണ്‍, അദാനി ടോട്ടല്‍ ഗ്യാസ്, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, സയന്റ്, ഡെല്‍ഹിവറി, ഡിമാര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടെ 55 ഓഹരികളുടെ സര്‍ക്യൂട്ട് പരിധി ബിഎസ്‌ഇ ഉയര്‍ത്തി.ഒരു ദിവസം ഒരു ഓഹരിയില്‍ അനുവദനീയമായ പരമാവധി വ്യതിയാനമാണ് സര്‍ക്യൂട്ട് പരിധി. ഉദാഹരണത്തിന് ഒരു ഓഹരിയുടെ സര്‍ക്യൂട്ട് പരിധി 10 ശതമാനമാണെങ്കില്‍ ആ ഓഹരിയില്‍ ഒരു ദിവസം പരമാവധി 10 ശതമാനം ഇടിവോ കയറ്റമോ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇടിവായാലും കയറ്റമായാലും ഈ പരിധിക്ക് അപ്പുറത്തേക്ക് ഓഹരി വില നീങ്ങില്ല.സൊമാറ്റോ, യെസ് ബാങ്ക്, വരുണ്‍ ബിവറേജസ്, ടാറ്റാ എല്‍ക്‌സി, പേടിഎം, ഓയില്‍ ഇന്ത്യ, നൈക്ക, എന്‍സിസി തുടങ്ങിയ 46 ഓഹരികളുടെ സര്‍ക്യൂട്ട് പരിധി പത്ത് ശതമാനമായി ഉയര്‍ത്തി.ഇതിന് പുറമെ നാല് ഓഹരികളുടെ സര്‍ക്യൂട്ട് പരിധി അഞ്ച് ശതമാനമായും അഞ്ച് ഓഹരികളുടെ സര്‍ക്യൂട്ട് പരിധി രണ്ട് ശതമാനമായും പുനര്‍നിര്‍ണയിച്ചിട്ടുണ്ട്.ഓഹരിയുടെ ഇത്രയും കാലത്തെ ചാഞ്ചാട്ട സ്വഭാവം, വ്യാപാരത്തിന്റെ തോത്, ഈയിടെയുള്ള വിലയിലെ വ്യതിയാനം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സര്‍ക്യൂട്ട് പരിധി നിശ്ചയിക്കുന്നത്.