, ഇന്ത്യയില്‍ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ല’; ആഞ്ഞടിച്ച്‌ ബംഗ്ലാദേശ്

ഇന്ത്യൻ മാധ്യമങ്ങള്‍ക്കും കേന്ദ്രസർക്കാരിനുമെതിരെ ബംഗ്ലാദേശ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ സത്യം കൊണ്ടു നേരിടാൻ മുഹമ്മദ് യൂനസിൻ്റെ ബംഗ്ലാദേശ് ഇടക്കാല സർക്കാർ രാജ്യത്തെ മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചുബംഗ്ലാദേശിന് അനുകൂലമായി വാർത്തകള്‍ റിപ്പോർട്ട് ചെയ്യണമെന്നും അല്ലെങ്കില്‍ ഇന്ത്യൻ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ വാർത്തകള്‍ വളച്ചൊടിക്കുമെന്നും പ്രധാനമന്ത്രി യുനൂസിൻ്റെ മുഖ്യ ഉപദേഷ്ടാവും പ്രസ് സെക്രട്ടറി ഷഫീഖുല്‍ ആലം പറഞ്ഞു.ഇന്ത്യൻ മാധ്യമങ്ങളും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നുണകള്‍ നിർമ്മിക്കുന്ന ഫാക്ടറികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തെറ്റായ പ്രചരണങ്ങളെ നിരവധി ബംഗ്ലാദേശി മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞു കഴിഞ്ഞതായും ആലം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യക്കാർ കൂടുതല്‍ മിടുക്കരാണെന്ന് ചിലർ കരുതുന്നുണ്ട്. എന്നാല്‍ അവരേക്കാള്‍ മിടുക്കൻമാർ കിഴക്കൻ അതിർത്തിയില്‍ താമസിക്കുന്നുണ്ടെന്ന് മനസിലാക്കണം. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ഏറ്റവും മികച്ച വിപ്ലവത്തിലൂടെ അവർ സ്വേച്ഛാധിപരത്തെ പുറത്താക്കിയെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പലായനത്തെ ചൂണ്ടിക്കാട്ടി ആലംപറഞ്ഞു. ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്ക സർവകലാശാല കാമ്ബസില്‍ ഒരു കൂട്ടം വിദ്യാർത്ഥികള്‍ പ്രകടനം നടത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങള്‍.ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്നും ബംഗ്ലാദേശില്‍ ഇൻ്റർനാഷണല്‍ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷ്യസ്‌നെസിനെ (ഇസ്‌കോണ്‍) നിരോധിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ബംഗ്ലാദേശില്‍ ഇന്ത്യ വർഗീയ സംഘർഷങ്ങള്‍ സൃഷ്ടിക്കുകയാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ മതപരമായ വ്യത്യാസങ്ങള്‍ മുതലെടുക്കുകയാണെന്നും അവർ ആരോപിച്ചു.ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച ബംഗ്ലാദേശ്. ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഇരട്ടത്താപ്പാണെന്നാണ് ആരോപണം. ഇന്ത്യയിലെ മാധ്യമങ്ങള്‍ ബംഗ്ലാദേശിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതായും കുറ്റപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷങ്ങള്‍ക്കിടയിലാണ് ബംഗ്ലാദേശിൻ്റെ പ്രതികരണം. ഇന്ത്യ അനാവശ്യ ആശങ്ക തുടരുകയാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ പറഞ്ഞു.ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും നേരെ നിരവധി ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഇതുവരെ പശ്ചാത്താപമോ നാണക്കേടോ പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യയുടെ ഈ ഇരട്ടത്താപ്പ് അപലപനീയവും പ്രതിഷേധാർഹവുമാണ് – നസ്രുള്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. അവാമി ലീഗിൻ്റെ മുൻ സർക്കാരിനെ അപേക്ഷിച്ച്‌ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെച്ചപ്പെട്ട സുരക്ഷ നല്‍കാൻ ഇടക്കാല സർക്കാരിന് കഴിഞ്ഞതായി ഭൂരിപക്ഷം ബംഗ്ലാദേശികളും (64.1 ശതമാനം) വിശ്വസിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

Sharing

Leave your comment

Your email address will not be published. Required fields are marked *