‘ഇസ്രയേലിനെതിരെ നേടിയത് വിശുദ്ധ വിജയം’; വെടിനിര്‍ത്തലില്‍ പ്രതികരണവുമായി ഹിസ്ബുള്ള മേധാവി

ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനി‍ർത്തല്‍ കരാറിന് പിന്നാലെ വിശുദ്ധവിജയം നേടിയെന്ന് പ്രഖ്യാപിച്ച്‌ ഹിസ്ബുള്ള മേധാവി നയീം ഖാസിം.ഹിസ്ബുള്ളയുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉയ‍ർത്തിപ്പിടിച്ചാണ് വെടിനി‍ർത്തല്‍ കരാറെന്നും ഹിസ്ബുള്ള മേധാവി വ്യക്തമാക്കി. 2006ലെ വിജയത്തേക്കാള്‍ വലിയ വിജയമാണ് ഹിസ്ബുള്ള നേടിയിരിക്കുന്നതെന്നും നയീം ഖാസിം വ്യക്തമാക്കി.വെടിനിർത്തല്‍ പ്രഖ്യാപിച്ച ദിവസം താൻ പ്രസംഗം നടത്തേണ്ടതായിരുന്നുവെന്നും എന്നാല്‍ എന്താണ് സംഭവിച്ചതെന്നതിനോട് ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാനായിരുന്നു തനിക്ക് താല്‍പ്പര്യമെന്നും നസീം ഖാസിം വ്യക്തമാക്കി.കഴിഞ്ഞ മൂന്ന് ദിവസമായി ഇസ്രായേല്‍ വെടിനിർത്തല്‍ കരാർ ലംഘനം തുടരുകയാണെന്ന് ആരോപണങ്ങള്‍ ഉയ‌ർന്നിരുന്നു. ഇസ്രയേല്‍ സൈന്യം ലെബനൻ പൗരന്മാർക്ക് നേരെ ഇന്ന് വെടിയുതിർക്കുകയും ലെബനൻ ഗ്രാമങ്ങളിലേക്ക് മെർക്കാവ ടാങ്കുകള്‍ ഉപയോഗിച്ച്‌ ഷെല്ലുകള്‍ വിക്ഷേപിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.നിയമലംഘനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന സൂചനയാണ് നയീമിൻ്റെ പ്രസംഗത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും നിരീക്ഷണങ്ങളുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും സാമ്ബത്തികമായും ലെബനീസ് സമൂഹവുമായി കൂടുതല്‍ സമന്വയിക്കാൻ ഒരുക്കമാണെന്ന നിലപാട് കൂടിയാണ് നയീം പങ്കുവെച്ചതെന്നാണ് വിലയിരുത്തല്‍. നിലവിലെ കരാ‍ർ അനുസരിച്ച്‌ ലെബനീസ് സൈന്യത്തിന് വിധേയരായി നിന്ന് ഹിസ്ബുള്ള പ്രവ‍ർത്തിക്കുമോ അതോ ഇസ്രയേലിനെ വെല്ലുവിളിക്കാൻ ശേഷിയുള്ള തെക്കൻ ലെബനനിലെ സായുധശക്തിയായി നിലനില്‍ക്കുമോ എന്നത് പ്രധാനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇതിനിടെ ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 100ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത് ലെഹിയയിലെ രണ്ട് വീടുകള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണത്തില്‍ 75 പേർ കൊല്ലപ്പെട്ടു. ഇതിനിടെ പട്ടിണി കൊണ്ടും ദുരിതം കൊണ്ടും ഗതികെട്ട അവസ്ഥയിലാണെന്നാണ് പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ വ്യക്തമാക്കുന്നത്.ഇസ്രയേല്‍ സൈന്യം വെടിനി‌ർത്തല്‍ ലംഘിച്ചതായി നേരത്തെ ലെബനൻ സൈന്യം ആരോപിച്ചിരുന്നു. തെക്കൻ ലെബനനിലെ അതി‍ർത്തി പ്രദേശങ്ങളില്‍ ഇസ്രയേലി സൈന്യം ആറ് വട്ടം വെടിയുതിർത്തെന്നാണ് ലെബനൻ സൈന്യത്തിൻ്റെ ആരോപണം. വെടിനി‍ർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തെക്കൻ ലെബനനിലെ അതി‍ർത്തി പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയ ലൈബനീസ് വംശജർക്ക് നേരെ വെടിയുതി‍ർത്തെന്നാണ് സൈന്യത്തിൻ്റെ ആരോപണം. വീടുകളിലേയ്ക്ക് മടങ്ങുന്നവർക്കൊപ്പം ഹിസ്ബുള്ള പോരാളികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ സൈന്യത്തിൻ്റെ നടപടി.ഇതിനിടെ ഇസ്രയേല്‍ സൈന്യം വീണ്ടും തെക്കൻ ലെബനനില്‍ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മുമ്ബ് അധിനിവേശം നടത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് ലെബനൻ ജനതയോട് വിട്ടുനില്‍ക്കണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. ഏകദേശം 500 ചതുരശ്ര കിലോമീറ്റർ (193 ചതുരശ്ര മൈല്‍) വിസ്തൃതിയുള്ള തെക്കൻ ലെബനനിലെ 62 ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതിനെതിരെയും ഇസ്രായേലി സൈനിക വക്താവ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ മുതല്‍ നിലവില്‍ വന്ന ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിർത്തലിന് മുൻകൈ എടുത്തത് അമേരിക്കയും ഫ്രാൻസുമാണ്. സ്ഥാനമൊഴിയാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ജോ ബോഡൻ തന്നെയാണ് വെടിനിർത്തല്‍ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കയും ഫ്രാൻസും മുൻകൈ എടുത്ത് രൂപപ്പെടുത്തിയ വെടിനിർത്തല്‍ കരാറിലെ ധാരണകള്‍ പത്തിനെതിരെ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇസ്രയേലിലെ പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെയാണ് വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഏതാണ്ട് പതിനാല് മാസത്തോളം നീണ്ട ഇസ്രയേല്‍-ഹിസ്ബുള്ള പോരാട്ടത്തില്‍ 3823 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.നിലവിലെ കരാർ പ്രകാരം 60 ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ സൈന്യം ലെബനനില്‍ നിന്നും പിൻവാങ്ങും. ഹിസ്ബുള്ള പോരാളികള്‍ ഇസ്രായേല്‍-ലെബനൻ അതിർത്തിയില്‍ നിന്ന് 40 കിലോമീറ്റർ പിന്മാറുന്നതോടെ ഐഡിഎഫ് ലെബനനില്‍ നിന്നും പൂർണ്ണമായും പിൻവാങ്ങും. ലെബനൻ സൈന്യം ഇസ്രായേലുമായുള്ള അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ലിതാനി നദിയുടെ തെക്ക് ഭാഗത്ത് ഹിസ്ബുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പുനർനിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 5,000 സൈനികരെയെങ്കിലും വിന്യസിക്കുകയും ചെയ്യുമെന്നും വെടിനിർത്തല്‍ കരാർ വിഭാവനം ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ഒരു ബഹുരാഷ്ട്ര സമിതിയും ഹിസ്ബുള്ളയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *