കരുനാഗപ്പള്ളി സിപിഎമ്മില്‍ കലാപം, പ്ലക്കാര്‍ഡുകളേന്തി വിമതരുടെ പ്രതിഷേധ പ്രകടനം

കരുനാഗപ്പള്ളി: സിപിഎം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘർഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ സിപിഎം വിമതരുടെ പ്രതിഷേധ പ്രകടനം.ഒരു പുരയുടെ അത്രയുള്ള പാറയിലാ ഞങ്ങള്‍ ഇരുന്നത്, ആന എങ്ങനെ തുമ്ബിക്കൈ നീട്ടിയാലും പിടിക്കാൻ പറ്റില്ല’;തൊടിയൂർ, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ പുതിയ നേതൃ പാനല്‍ അവതരിപ്പിച്ചതിലെ എതിർപ്പാണ് പ്രതിഷേധത്തിനിടയാക്കിയത്. പി.ഉണ്ണി മാറിയപ്പോള്‍ എച്ച്‌എ സലാം സെക്രട്ടറിയായത് ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം വന്നതിന് സമമാണെന്ന പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ നിരത്തില്‍ ഇറങ്ങിയത്. സിപിഎം ജില്ലാ കമ്മറ്റി അംഗമായ പിആർ വസന്തിനെതിരെയും പ്ലക്കാർഡുകളുണ്ട്.അഴിമതിക്കാരായവരെ പാർട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയർത്തിയാണ് പ്രതിഷേധം. കരുനാഗപ്പള്ളിയിലെ പാർട്ടിയില്‍ ഒന്നാകെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും പണവും സമ്ബത്തും ബാറുമെല്ലാമുള്ളവരാണ് കരുനാഗപ്പള്ളിയില്‍ പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും ഇത് പാവങ്ങളുടെ പ്രസ്ഥാനമാണെന്നും പ്രവർത്തകർ പറയുന്നു. പുതിയ നേതൃനിരയിലുള്ളവർക്കെതിരെ നിരവധി പരാതികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നുവെങ്കിലും അത് ചെവികൊണ്ടില്ലെന്നും എകപക്ഷീയ തീരുമാനമാണുണ്ടായതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്ലക്കാർഡുകളുമായെത്തിയ പ്രവർത്തകരെ കരുനാഗപ്പള്ളി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *