മകനെ കൊന്നത് തന്നെ, സിബിഐ സ്വാധീനത്തിന് വഴങ്ങി; ഗുരുതര ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്

വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച്‌ പിതാവ് സി.കെ ഉണ്ണി. കുടുംബത്തിന് ഇതു വരെ നീതി ലഭിച്ചില്ലെന്നും മരണത്തിന് പിന്നില്‍ സ്വർണകടത്ത് മാഫിയയാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.ഇതു വരെ നീതി ലഭിച്ചില്ലെന്നും മരണത്തിന് പിന്നില്‍ സ്വർണകടത്ത് മാഫിയയാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. മരണ ശേഷമാണ് ഇക്കാര്യം അറിയുന്നത്. മരണത്തില്‍ ഇത് വരെ തൃപ്തികരമായ അന്വേഷണം നടത്തിയിട്ടില്ല. ഡ്രൈവർ പിടിയിലായതോടെ സത്യം പുറത്ത് വരുമെന്നും പിതാവ് പറഞ്ഞു.സിബിഐയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പിതാവ് ഉന്നയിച്ചത്. സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും കേസ് പിൻവലിക്കാൻ ഡിവൈഎസ്പി അനന്തകൃഷ്ണൻ സമീപിച്ചിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. കേസ് തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് താല്‍പര്യമില്ല. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടർനടപടികളെ കുറിച്ച്‌ ആലോചിക്കുമെന്ന് ബാലഭാസ്കറുടെ പിതാവ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്ത്തി സ്വർണ്ണം കവർന്ന കേസില്‍ അർജുൻ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണം വീണ്ടും ചർച്ചയാവുന്നത്. ബാലഭാസ്കറിന്റെ കാർ അപകടത്തില്‍പ്പെടുമ്പോള്‍ അർജുനായിരുന്നു ഡ്രൈവർ. അർജുന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. 2018 സെപ്റ്റംബർ 25നു തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മകളും ബാലഭാസ്കറും മരണപ്പെട്ടു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമയുർന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *