ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ചുവേദന; ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു
ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ചുവേദന; ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു 35 വയസുകാരനായ ഇമ്രാന്‍ പട്ടേലാണ് മരിച്ചത്. ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം.കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന്‍ ഗ്രൗണ്ടില്‍ നിന്നും മടങ്ങി. പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബാറ്റിങ് ചെയ്യുന്നതിനിടെ സഹകളിക്കാരോട് വേദനയെക്കുറിച്ച് പറയുകായും ഡഗ്‌ഔട്ടിലേക്ക് ഗ്രൗണ്ടില്‍ നിന്ന് മടങ്ങുകയും ചെയ്തു. മികച്ച കായിക ക്ഷമത ഉള്ള താരമായിരുന്നു ഇമ്രാന്‍ എന്ന് സഹതാരങ്ങള്‍ പ്രതികരിച്ചു. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണെന്നും അവര്‍ പറഞ്ഞു. ഓള്‍റൗണ്ടറായ ഇമ്രാന്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.