ഐ.ടി.ഐകള്‍ക്ക് ശനിയും അവധി , രണ്ടു ദിവസം ആര്‍ത്തവ അവധി;
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകള്‍ക്ക് ഇനി ശനിയാഴ്ചയും അവധി. പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആർത്തവ അവധിയും അനുവദിച്ചു.തിരുവനന്തപുരം ചാല ഗവ.ഹൈസ്‌കൂളില്‍ തുടങ്ങുന്ന ഐ.ടി.ഐയുടെ ഉദ്ഘാടനം നിർവഹിക്കവേ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യമറിയിച്ചത്.ശനിയാഴ്ച അവധിയാക്കുമ്പോള്‍ പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഷിഫ്റ്റുകള്‍ ഏർപ്പെടുത്തും. ആദ്യ ഷിഫ്റ്റ് രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ. രണ്ടാം ഷിഫ്റ്റ് രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ. കാലഹരണപ്പെട്ട ഐ.ടി.ഐ കോഴ്സുകള്‍ നിറുത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.