ഇനി ടിക്കറ്റ് റദ്ദാക്കേണ്ട; പേരും സ്ഥലവും മിനിട്ടുകള്‍ക്കുള്ളില്‍ തിരുത്താം, പുതിയ സൗകര്യം ഒരുക്കി ഇന്ത്യൻ റെയില്‍വേ;
ന്യൂഡല്‍ഹി: സാധാരണക്കാർക്ക് വളരെ എളുപ്പത്തിലും ബഡ്ജറ്റിന് അനുസരിച്ചും യാത്ര ചെയ്യാൻ കഴിയുന്ന ഒന്നാണ് ട്രെയിൻ.ഇനി ടിക്കറ്റ് റദ്ദാക്കേണ്ട; പേരും സ്ഥലവും മിനിട്ടുകള്‍ക്കുള്ളില്‍ തിരുത്താം, പുതിയ സൗകര്യം ഒരുക്കി ഇന്ത്യൻ റെയില്‍വേ.എന്നാല്‍ ട്രെയിൻ ബുക്കിംഗുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും യാത്രക്കാർക്ക് നേരിടേണ്ടിവരും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പേര്. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ അതിന്റെ പേരും തീയതിയും മാറ്റുകയെന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒന്നാണ്.അത്തരം സന്ദർഭങ്ങളില്‍ യാത്രക്കാർ സാധാരണയായി അവരുടെ ടിക്കറ്റുകള്‍ റദ്ദാക്കുകയും പുതിയ ടിക്കറ്റ് എടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ റെയില്‍വേ. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ അതിലെ പേര് യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.റിസർവേഷൻ കൗണ്ടറില്‍ നിന്ന് ബുക്ക് ചെയ്യുന്ന ഓഫ്‌ലെെൻ ടിക്കറ്റുകള്‍ക്ക് മാത്രമേ പേര് മാറ്റാനുള്ള ഓപ്ഷൻ ലഭ്യമാകൂ. മാതാപിതാക്കള്‍, സഹോദരൻ അല്ലെങ്കില്‍ മക്കള്‍ പോലുള്ള അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക് മാത്രമേ ടിക്കറ്റ് മാറ്റാൻ കഴിയൂ. കൂടാതെ ഒരു ഗ്രൂപ്പിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്താല്‍ അതിലെ ഒരു അംഗത്തിന്റെയും പേര് മാറ്റം. പേര് മാറ്റുന്നതിന് ബുക്ക് ചെയ്ത ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്ബെങ്കിലും അടുത്തുള്ള റെയില്‍വേ റിസർവേഷൻ കൗണ്ടറില്‍ ബന്ധപ്പെടണം.പേര് മാറ്റുന്നതിന് ആദ്യം അപേക്ഷ സമർപ്പിക്കണം. ഇതിനൊടൊപ്പം ടിക്കറ്റില്‍ പേരുള്ള ആളുടെയും ആരുടെ പേരിലേയ്ക്കാണോ മാറ്റുന്നത് അവരുടെ ഐഡി പ്രൂഫും നല്‍കണം. ഒരു യാത്രക്കാരന് ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയും.തീയതി മാറ്റാൻ.ഓഫ്‌ലെെനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ബുക്ക് ചെയ്ത ട്രെയിനിന്റെ യാത്ര തീയതി മാറ്റാൻ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്ബെങ്കിലും റിസർവേഷൻ കൗണ്ടറില്‍ ബന്ധപ്പെടണം. യാത്ര തീയതി മാറ്റാനുള്ള അഭ്യർത്ഥനയ്‌ക്കൊപ്പം നിങ്ങളുടെ യഥാർത്ഥ ടിക്കറ്റും സമർപ്പിക്കണം. കണ്‍ഫേം ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കും. ഓരോ യാത്രക്കാരനും ഒരു തവണ മാത്രമേ യാത്ര തീയതി മാറ്റാൻ കഴിയൂ. ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തടയാൻ അത് സഹായിക്കുന്നതായി അധികൃതർ പറയുന്നു.