പതിനെട്ടാംപടിയില്‍നിന്നുള്ള പോലീസുകാരുടെ ഫോട്ടോ: നിയമാനുസൃത നടപടി സ്വീകരിക്കാം;

സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോഓര്‍ഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നല്‍കി. മനഃപൂർവമല്ലെങ്കിലും ഇത്തരം പ്രവണതകള്‍ ശരിയല്ല. അഭിനന്ദാർഹമായ പ്രവർത്തനമാണ് ശബരമലിയില്‍ പൊലീസ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നത്. ഭക്തരുടെ സുരക്ഷിത തീർഥാടനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും വേണമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ശ്രീജിത്ത് നേരിട്ടു ഹാജരാകുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.മാളികപ്പുറത്തെ തേങ്ങ ഉരുട്ടല്‍, മഞ്ഞള്‍പ്പൊടി വിതറല്‍ എന്നിവ ആചാരമല്ലെന്ന് കോടതി പറഞ്ഞു. ആചാരമല്ലാത്ത ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച്‌ അവബോധമുണ്ടാക്കാനുള്ള കാര്യങ്ങള്‍ പരസ്യപ്പെടത്തണമെന്നും ബെഞ്ച് പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *