
പ്രവാസികൾക്ക് 200 കോടി സ്വന്തമാക്കാൻ അവസരം;
യുഎഇയുടെ ആദ്യത്തെ ഒരേയൊരു നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 14ന് ഇതിന്റെ ഉദ്ഘാടന നറുക്കെടുപ്പ് നടക്കും. 100 മില്യണ്‍ ദിർഹമാണ് (200 കോടി രൂപയ്ക്ക് മുകളില്‍) ഗ്രാൻഡ് പ്രൈസ്.ജനറല്‍ കൊമേഴ്ഷ്യല്‍ ഗേമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസ് നല്‍കിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം എല്‍എല്‍സി ആണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. യുഎഇയിലെ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവർക്കായി അനേകം ഗെയിമുകളാണ് യുഎഇ ലോട്ടറി അവതരിപ്പിക്കുന്നത്. ഗെയിമില്‍ പങ്കെടുക്കുന്ന സമയത്ത് മത്സരാർത്ഥി യുഎഇയില്‍ ഉണ്ടായിരിക്കണം. theuaelottery.ae. എന്ന വെബ്‌സൈറ്റില്‍ ലോട്ടറി ലഭ്യമാവും. ‘ലക്കി ഡേ’ ഗെയിമിന്റെ ഭാഗമായുള്ള 100 മില്യണ്‍ ജാക്ക്‌പോട്ടിന് പുറമെ ഏഴ് ‘ലക്കി ചാൻസ് ഐഡികള്‍ക്ക്’ 100,000 ദിർഹം വീതം സമ്മാനം ലഭിക്കും. ഇതിന് പുറമെ 1 മില്യണ്‍, 1000 ദിർഹം, 100 ദിർഹം എന്നിങ്ങനെയും സമ്മാനങ്ങള്‍ നേടാൻ അവസരമുണ്ട്. ഓരോ എൻട്രിക്കും 50 ദിർഹമാണ് ഫീസ്.മത്സരത്തില്‍ പങ്കെടുക്കുന്നവർക്ക് സ്വയം ലോട്ടറി നമ്ബർ തിരഞ്ഞെടുക്കുകയോ ‘ഈസി പിക്ക്’ എന്ന സൗകര്യം ഉപയോഗിക്കുകയോ ചെയ്യാം. 1 മില്യണ്‍ ദിർഹം മുതല്‍ 50,000 ദിർഹംവരെ സമ്മാനം നേടാൻ മറ്റൊരു അവസരമായി സ്‌ക്രാച്ച് കാർഡുകളും അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ദിർഹമാണ് ഇതിന്റെ വില. ഇതുകൂടാതെ 100,000 ദിർഹം സമ്മാനമുള്ള പത്ത് ദിർഹത്തിന്റെ കാർഡ്, 300,000 ദിർഹം സമ്മാനമുള്ള 20 ദിർഹത്തിന്റെ കാർഡ്, 1 മില്യണ്‍ ദിർഹം സമ്മാനമുള്ള 50 ദിർഹത്തിന്റെ കാർഡും നറുക്കെടുപ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങള്‍ക്ക് നിലവില്‍ നികുതി ബാധകമല്ല. നറുക്കെടുപ്പില്‍ പങ്കെടുക്കാൻ ആദ്യം ഓണ്‍ലൈനില്‍ അക്കൗണ്ട് നിർമിക്കണം. നിലവില്‍ ഓഫ്‌ലൈൻ ഗെയിമുകള്‍ ലഭ്യമല്ല.അതേസമയം, ജിസിആർഎയുടെ അംഗീകാരമില്ലാതെ യുഎഇയില്‍ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളില്‍ ഏർപ്പെടുകയോ നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റവാളികളെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കുന്നതുമാണ്. ജിസിആർഎ ചട്ടക്കൂട് അനുസരിച്ച്, ലൈസൻസില്ലാത്ത ഓപ്പറേറ്റർമാർ വഴി ഉപഭോക്താവായി കളിക്കുന്നതും നിയമവിരുദ്ധമാണ്,