പ്രിയങ്ക ഗാന്ധി, മെമ്പര്‍ ഓഫ് പാര്‍ലമെന്റ്; കേരള സാരിയില്‍ ഭരണഘടന ഉയര്‍ത്തിപിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ.
പാർലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധിയെ വലിയ കൈയടികളോടെയാണ് കോണ്‍ഗ്രസ് എംപിമാർ സ്വാഗതം ചെയ്തു. ഇന്നത്തെ പാർലമെന്റ് നടപടികളില്‍ പ്രിയങ്ക ഭാഗമാകും. കേരളത്തില്‍ നിന്നുള്ള ഏക വനിത ലോക്സഭാംഗമാണ് പ്രിയങ്ക ഗാന്ധി. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ലോക്സഭയിലെത്തുന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പെടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും ആദ്യ പ്രസംഗം. പ്രിയങ്ക ഗാന്ധിയുടെ വരവോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേരാണ് പാർലമെന്റില്‍ സാന്നിധ്യമാകുന്നത്. സഹോദരൻ രാഹുല്‍ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. സോണിയ ഗാന്ധിയോടൊപ്പമാണ് പ്രിയങ്ക പാർലമെന്റില്‍ എത്തിയത്. ഭർത്താവ് റോബർട്ട് വാദ്രയും മക്കളും സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു.