ഇസ്രയേല്‍ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍: ലെബനനില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി;

ഇസ്രയേല്‍- ഹിസ്ബുള്ള വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നതോടെ ലെബനനില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അമേരിക്കയുടെയും ഫ്രാൻസിൻ്റെയും മധ്യസ്ഥതയില്‍ ആഴ്ചകള്‍ നീണ്ടുനിന്ന ചർച്ചകള്‍ക്കൊടുവിലാണ് വെടിനിർത്തലില്‍ ധാരണയായത്തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകനേതാക്കളും രംഗത്തെത്തിലെബനനില്‍ വെടിനിർത്തല്‍ പ്രഖ്യാപനം വന്നതോടെ തെക്കൻ ലെബനനിലേക്ക് ആളുകള്‍ തിരിച്ച്‌ മടങ്ങുകയാണ്. ഹമാസാവട്ടെ ബെയ്റൂട്ടില്‍ കൊടികളുയർത്തി ആളുകള്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നു. മാസങ്ങള്‍ നീണ്ടുനിന്ന ജീവിതത്തിനും മരണത്തിനുമിടയിലെ അനിശ്ചിതാവസ്ഥക്ക് ഇതോടെ വിരാമമാകുകയാണ്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനാണ് ഇസ്രയേലും ലെബനനും തമ്മില്‍ വെടിനിർത്തല്‍ ധാരണയായെന്ന് ലോകത്തെ അറിയിച്ചത്. 10 – 1 എന്ന വോട്ടുനിലയിലാണ് ഇസ്രയേല്‍ ക്യാബിനറ്റില്‍ വെടിനിർത്തല്‍ കരാർ അംഗീകരിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായും ലെബനീസ് കെയർ ടേക്കർ പ്രധാനമന്ത്രിയുമായും സംസാരിച്ചെന്നും ഇന്ന് പ്രാദേശിക സമയം നാലോടെ വെടിനിർത്തല്‍ നിലവില്‍ വരുമെന്നുമായിരുന്നു ബൈഡൻ വ്യക്തമാക്കിയത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് വെടിനിർത്തല്‍ കരാർ തയ്യാറാക്കിയതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.ലബനനില്‍ താല്‍ക്കാലിക വെടി നിർത്തല്‍; നിർദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കും, ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി നെതന്യാഹു അതേസമയം വെടിനിർത്തലില്‍ ഹെസ്ബുള്ള ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആയിരക്കണക്കിന് പേർ ഇനിയും ഈ സംഘത്തില്‍ ചേരുമെന്നായിരുന്നു ഹിസ്ബുള്ളയുടെ മുതിർന്ന നേതാവും ലെബനനിലെ പാർലമെൻ്റ് അംഗവുമായ ഹസ്സൻ ഫദ്‌ലല്ലയുടെ പ്രതികരണം. തീരുമാനത്തില്‍ ഇതുവരെ ഹമാസും ഹൂതികളും പ്രതികരിക്കാൻ തയ്യാറായില്ല.

ലെബനനിലെ വെടിനിർത്തല്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകനേതാക്കളും രംഗത്തെത്തി. ഇരുപക്ഷത്തിൻ്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത യുഎൻ ഇനിയും ഒരുപാട് കാര്യങ്ങള്‍ പൂർത്തിയാക്കാനുണ്ടെന്നും വ്യക്തമാക്കി. വെടിനിർത്തലിനെ ഇസ്രയേല്‍ പ്രധാനമന്ത്രിയും ലെബനീസ് പ്രധാനമന്ത്രിയും സ്വാഗതം ചെയ്തു. വെടിനിർത്തല്‍ തീരുമാനം മേഖലക്ക് ലഭിക്കുന്ന പ്രതീക്ഷയുടെ കിരണമാണെന്ന് ജർമൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇറാനും യൂറോപ്യൻ യൂണിയൻ മേധാവിയു വെടിനിർത്തല്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ലെബനീസ് സർക്കാരിനും പ്രതിരോധങ്ങള്‍ക്കും പൂർണ പിന്തുണയുണ്ടെന്നാണ് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ഇരുപക്ഷത്തെയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് നടപടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *