അണയാത്ത വെറി; മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ കൂടി തകര്‍ത്ത് തരിപ്പണമാക്കി ഇസ്ലാമിസ്റ്റുകള്‍

ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന സംഘർഷങ്ങള്‍ക്കിടെ മൂന്ന് ഹിന്ദുക്ഷേത്രങ്ങള്‍ കൂടി തകർത്ത് അക്രമികള്‍. ഫിറാംഗി ബസാറിലുള്ള ലോകോനാഥ് ക്ഷേത്രം, ഹസാരി ലൈനിലുള്ള കാളി മാതാ ക്ഷേത്രം, മാനസ മാതാ ക്ഷേത്രം എന്നിവയാണ് തകർത്തത് ചറ്റോഗ്രാമിലാണ് സംഭവം നടന്നത്.ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളുടെ ബാക്കിപത്രമാണ് പുതിയ സംഭവവികാസങ്ങള്‍. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 5ന് രാജ്യത്ത് നിന്ന് പുറത്താക്കി ഭരണം അട്ടിമറിച്ച ശേഷം ഉടലെടുത്ത കലാപങ്ങളുടെ തുടർച്ചയാണിത്.ഇസ്ലാമിക തീവ്രവാദികളുടെ സംഘടിത ആക്രമണങ്ങള്‍ക്കെതിരെ ബംഗ്ലാദേശിലെ ഹിന്ദു സമൂഹം സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും സംഘർഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആരാധനാലയങ്ങള്‍ക്കും സ്വത്തിനും വീടിനും ജീവനും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവ നേതാക്കള്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.അത്തരത്തില്‍ പ്രതിഷേധിച്ച ഹൈന്ദവ നേതാവും ഇസ്കോണ്‍ സന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *