ഹിന്ദു സന്ന്യാസിക്ക് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടു; സംഭവം കോടതിക്ക് പുറത്ത് നടന്ന പൊലീസ് വെടിവെപ്പില്‍;

ധാക്ക: ബംഗ്ലാദേശില്‍ അറസ്റ്റിലായ ഇസ്കോണ്‍ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. സെയ്ഫുള്‍ ഇസ്ലാം അലിഫ് എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്.<>ചിൻമയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ ബംഗ്ലാദേശിലെ ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജാമ്യം നിഷേധിച്ച കോടതി ഉത്തരവിനെതിരെ ജനക്കൂട്ടം ശക്തമായി പ്രതിഷേധിച്ചു. ഇസ്കോണ്‍ സന്യാസിയെ ജയിലിലേക്ക് കൊണ്ടുപോകാൻ വാനില്‍ കയറ്റിയതോടെ പ്രതിഷേധം ആളിക്കത്തി. കൃഷ്ണ ദാസിനെ കൊണ്ടുപോകുന്ന ജയില്‍ വാൻ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ പൊലീസ് ആക്രമിക്കുകയായിരുന്നു. സൗണ്ട് ഗ്രനേഡുള്‍പ്പടെ പൊലീസ് പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ എട്ട് പേർ ഗുരുതര പരിക്കേറ്റ് നിലവില്‍ ആശുപത്രിയിലാണ്.മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലായിരുന്നു ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസെടുത്തത്. ധാക്ക എയർപോർട്ടില്‍ വച്ച്‌ ഇദ്ദേഹത്ത് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം ശരിവച്ച കോടതി ഹിന്ദുസന്ന്യാസിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.രാജ്യത്ത് ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ച്‌ വരുന്നതിനെതിരെ രംഗ്പൂരില്‍ നടന്ന റാലിയെ കഴിഞ്ഞ ദിവസം ചിന്മയ് കൃഷ്ണദാസ് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. സംഭവത്തില്‍ ബംഗ്ലാദേശ് സർക്കാരിന്റെ നടപടികളെ അപലപിച്ച്‌ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *