കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍; ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂടും.
അബുദാബി: 53ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികള്‍ അടക്കമുള്ള യുഎഇ നിവാസികള്‍ക്കായി പ്രത്യേക മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആചരിക്കുന്നത്. ‘ഈദ് അല്‍ ഇത്തിഹാദ്’ എന്നാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്.നവംബർ 30 ശനി, ഡിസംബർ 1 ഞായർ, രണ്ട് ദേശീയ ദിനം, ഡിസംബർ മൂന്നിലെ പൊതു അവധി എന്നിവ ചേർത്ത് നാല് അവധി ദിവസങ്ങളാണ് യുഎഇ നിവാസികള്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വമ്ബൻ പരിപാടികളും രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്.മാർഗനിർദേശങ്ങള്‍:മാർച്ചും കൂടിച്ചേരലുകളും സംഘടിപ്പിക്കാതിരിക്കുക, പങ്കെടുക്കാതിരിക്കുക.എല്ലാ ഗതാഗത നിയമങ്ങളും കൃത്യമായി പാലിക്കുക.ഡ്രൈവർമാർ, യാത്രക്കാർ, കാല്‍നട യാത്രക്കാർ എന്നിവർക്കുമേല്‍ പാർട്ടി സ്‌പ്രേ ഉപയോഗിക്കരുത്.വാഹനങ്ങളുടെ മുൻഭാഗവും ലൈസൻസ് പ്ളേറ്റും കാഴ്‌ചായോഗ്യമാണെന്ന് ഉറപ്പുവരുത്തുക.വാഹനങ്ങളുടെ നിറത്തില്‍ രൂപമാറ്റം വരുത്താൻ പാടില്ല. മുൻജനാലകളില്‍ കറുത്ത നിറം പാടില്ല.സ്റ്റിക്കറുകള്‍, ലോഗോ തുടങ്ങിയവ വാഹനത്തില്‍ പതിപ്പിക്കരുത്അനുവദനീയമാതിലും കൂടുതല്‍ യാത്രക്കാരെ വാഹനത്തില്‍ കയറ്റാൻ പാടില്ല. സണ്‍റൂഫ്, ജനാല എന്നിവവഴി പുറത്തേയ്ക്ക് തലയിടാൻ പാടില്ല.നിയമാനുസൃതമല്ലാത്ത മോഡിഫിക്കേഷനുകള്‍ വാഹനത്തില്‍ പാടില്ല.ഗതാഗതം തടസപ്പെടുത്താനോ ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങള്‍ തടയാനോ പാടില്ല.റോഡുകളില്‍ സ്റ്റണ്ട് നടത്താൻ പാടില്ല.വാഹനത്തില്‍ സണ്‍ഷെയ്‌ഡുകള്‍ ഉപയോഗിക്കാതിരിക്കുക.ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായി മാത്രം ഡിസൈൻ ചെയ്ത സ്‌കാർഫുകള്‍ ധരിക്കുക.യുഎഇ പതാക മാത്രമേ ഉയർത്താൻ പാടുള്ളൂ, മറ്റ് രാജ്യങ്ങളുടെ പതാകകള്‍ അനുവദിക്കില്ല.പാട്ടുകളുടെ ശബ്ദം നിയന്ത്രിക്കുക.