പാസ്പോ‍ര്‍ട്ട് എടുക്കല്‍, പുതുക്കല്‍; ഈ കാര്യം നി‍ര്‍ബന്ധമാക്കി സര്‍ക്കാർ .

നിവിലുള്ള പാസ്പോർട്ട് പുതുക്കുമ്ബോഴോ, പുതിയ പാസ്പോർട്ട് എടുക്കേണ്ടി വരുമ്ബോഴോ പങ്കാളിയുടെ പേര് കൂടി ചേർക്കണമെങ്കില്‍ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച്‌ വ്യക്തമാക്കി സർക്കാർ.വിവാഹസർട്ടിഫിക്കറ്റ് സമർപ്പിച്ചോ, ഭർത്താവും ഭാര്യയും ഒന്നിച്ച്‌ നില്‍ക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് നല്‍കിയോ പങ്കാളിയുടെ പേര് ചേർക്കാമെന്ന് സർക്കാർ അറിയിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങളില്‍ മാറ്റം പ്രാബല്യത്തില്‍ വന്നുതുടങ്ങിയതായി അധികൃതർ വ്യക്തമാക്കി.സമാനമായി പാസ്പോർട്ടില്‍ നിന്ന് ജീവിതപങ്കാളിയുടെ പേര് ഒഴിവാക്കണമെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കണം. മരണസർട്ടിഫിക്കറ്റ്, അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ലഭിച്ച വിവാഹമോചന ഉത്തരവ് സമർ‌പ്പിച്ചാല്‍ പാസ്പോർട്ടില്‍ നിന്ന് പങ്കാളിയുടെ പേര് നീക്കം ചെയ്യാം. അതുപോലെ മറ്റൊരു വിവാഹം കഴിച്ചാല്‍ പഴയ പങ്കാളിയുടെ പേര് പാസ്പോർട്ടില്‍ നിന്ന് മാറ്റി പുതിയ പങ്കാളിയുടെ പേര് കൂട്ടിച്ചേർക്കാൻ രേഖകള്‍ സമർപ്പിക്കണം. ഇതിനായി പുനർവിവാഹം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. അതുമല്ലെങ്കില്‍ പുതിയ പങ്കാളിയോടൊപ്പം നില്‍ക്കുന്ന ചിത്രം പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് സമർപ്പിക്കാവുന്നതുമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *