ഇസ്രായേലിനെ വിറപ്പിച്ച്‌ ഹിസ്ബുള്ള; 40 ലക്ഷം ഇസ്രായേലികള്‍ ബോംബ് ഷെല്‍ട്ടറുകളില്‍;

ലബനനില്‍ സമാധാന കരാറുമായി ഇസ്രയേല്‍ മുന്നോട്ടുപോകുമ്ബോള്‍, കനത്ത ആക്രമണം നടത്തി ഹിസ്ബുള്ള. ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഹിസ്ബുള്ള നടത്തിയത്.24 മണിക്കൂറില്‍ 51 തവണയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍-ഹിസ്ബുള്ള പോരാട്ടം തുടങ്ങിയ ശേഷം ഇത്രയും കനത്ത ആക്രമണം ഹിസ്ബുള്ള നടത്തിയിട്ടില്ല. 24 മണിക്കൂറില്‍ 51 തവണയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍-ഹിസ്ബുള്ള പോരാട്ടം തുടങ്ങിയ ശേഷം ഇത്രയും കനത്ത ആക്രമണം ഹിസ്ബുള്ള നടത്തിയിട്ടില്ല. 350 ഓളം റോക്കറ്റുകളാണ് ഇസ്രയേല്‍ ലക്ഷ്യമാക്കി പാഞ്ഞത്. ഒപ്പം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് ഹിസ്ബുള്ള തൊടുത്തുവിട്ടു. ടെല്‍ അവിവ് ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെല്ലാം. 543 തവണയാണ് അപായ സൈറന്‍ മുഴങ്ങിയത്. 4 ദശലക്ഷം ഇസ്രയേലികള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണങ്ങളില്‍ ഇസ്രയേല്‍ വിറച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേലിലെ സൈനിക താവളങ്ങളും നഗരങ്ങളും ലക്ഷ്യമാക്കി ബോംബാക്രമണം നടത്തി. കഴിഞ്ഞ ഒക്ടോബറിനു ശേഷം നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിതെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *