അസാധാരണമായ ദുര്‍ഗന്ധം വമിക്കുന്നു; അധികൃതരെ അറിയിച്ച്‌ സുനിത വില്യംസ്; ആശങ്ക

അടിയന്തിരമായി സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാനും സുനിത അധികൃതർക്ക് നിർദ്ദേശം നല്‍കി.പുതുതായി വിക്ഷേപിച്ച സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ റഷ്യയില്‍ നിന്നും ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിചിതിമല്ലാത്ത ഗന്ധം പുറത്തേയ്ക്ക് വന്നത്. ഇതിന് പിന്നാലെ ചെറിയ ജലകണങ്ങളും പ്രത്യക്ഷമായിട്ടുണ്ട്. ഇത് കൂടി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുനിതാ വില്യംസ് അധികൃതരെ വിവരം അറിയിച്ചത്.മുൻകരുതല്‍ നടപടിയെന്നോണം സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ അടച്ചിട്ടുണ്ട്. റഷ്യയുടേതായുള്ള മറ്റ് ഭാഗങ്ങളെ സംരക്ഷിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് നടപടി. നിലവില്‍ ദുർഗന്ധം ഇല്ലാതാക്കി വായു ശുദ്ധീകരിക്കാൻ എയർ സ്‌ക്രബ്ബിംഗ് സംവിധാനം പ്രവർത്തിപ്പിച്ചിട്ടുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ റഷ്യയ്ക്ക് സമീപമായുള്ള തങ്ങളുടെ ഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അമേരിക്കയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ട്രേസ് കണ്ടാമിനേറ്റഡ് കണ്‍ട്രോള്‍ സബ്‌അസംബ്ലി സംവിധാനം വിന്യസിച്ചിട്ടുണ്ട്.ദുർഗന്ധത്തിന്റെ തോത് കുറയുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ക്വാളിറ്റി സെൻസറുകള്‍ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *