വടക്കന്‍, മധ്യ ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം : തകര്‍ന്നടിഞ്ഞ് ഐഡിഎഫ്
ഇസ്രയേല്ലും-ഹിസ്ബുള്ളയും തമ്മില്‍ കനത്ത പോരാട്ടം.നവംബര്‍ 24 ന് 180 റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് പ്രയോഗിച്ചത്.ഇസ്രയേല്ലും-ഹിസ്ബുള്ളയും തമ്മില്‍ കനത്ത പോരാട്ടം.നവംബര്‍ 24 ന് 180 റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് പ്രയോഗിച്ചത്ആക്രമണങ്ങളില്‍ 11 പേര്‍ക്ക് പരിക്കുപറ്റി.വടക്കന്‍,മധ്യ ഇസ്രയേലിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ടാണ് റോക്കറ്റുകള്‍ എത്തിയത്.അഷ്‌ദോദ് നേവല്‍ ബേസും ആക്രമിച്ചു.എല്ലാ റോക്കറ്റുകളെയും പ്രതിരോധിക്കാന്‍ ഐഡിഎഫിന് സാധിച്ചില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇസ്രയേലിനകത്തുനിന്നും പുറത്തുനിന്നും ഹിസ്ബുള്ള ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.മധ്യ ഇസ്രയേലിലെ റിനത്യ മേഖലയില്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടമുണ്ടായി.ലബനനില്‍ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകളാണ് മധ്യ ഇസ്രയേലില്‍ നാശം വിതച്ചത്.ഭൂരിഭാഗം റോക്കറ്റുകളെയും പ്രതിരോധിക്കാന്‍ സാധിച്ചതായി ഐഡിഎഫ് അവകാശപ്പെട്ടു.എന്നിട്ടും ഇസ്രയേലില്‍ വലിയ നാശനഷ്ടം ഉണ്ടായതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പേട്ടാ നിക്വയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്തിട്ടുണ്ട്.ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മധ്യ ഇസ്രയേലില്‍ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. റോക്കറ്റുകള്‍ നാശമുണ്ടാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സുരക്ഷാ വീഴ്ചയുടെ പേരില്‍ ഐഡിഎഫ് പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.വടക്കന്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി എത്തിയ റോക്കറ്റുകളെ ഐഡിഎഫ് പ്രതിരോധിച്ചു.എന്നാല്‍,നിരവധി റോക്കറ്റുകള്‍ ലക്ഷ്യ സ്ഥാനത്ത് പതിച്ചതായും കനത്ത നാശനഷ്ടം വരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈഫ ബേ,പടിഞ്ഞാറന്‍ ഗലീലി എന്നിവിടങ്ങിലേക്ക് 30 റോക്കറ്റുകളാണ് പറന്നെത്തിയത്.റോക്കറ്റ് നാശനഷ്ടം ഉണ്ടാക്കിയതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്.ഹൈഫയിലെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗില്‍ റോക്കറ്റ് പതിച്ച് ആളുകള്‍ക്ക് പരിക്കേറ്റു.കെട്ടിടത്തിന് കനത്ത നാശവും ഉണ്ടായി.അടുത്തിടെ ഹിസ്ബുള്ള നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിത്.ആക്രമണത്തിനായി അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പ് അറിയിച്ചു.ഹിസ്ബുള്ളയുടെ ആക്രമണത്തിനു പിന്നാലെ ലെബനനില്‍ ഇസ്രയേലും ആക്രമണം അഴിച്ചുവിട്ടു.ബെയ്റൂട്ടില്‍ ശക്തമായ ആക്രമണമാണ് ഉണ്ടായത്.8 നില കെട്ടിടത്തിനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.സെന്‍ട്രല്‍ ബെയ്റൂട്ടില്‍ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.ഭൂഗര്‍ഭ ബങ്കറുകള്‍ വരെ ഭേദിക്കുന്ന 4 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.സെന്‍ട്രല്‍ ബെയ്റൂട്ടില്‍ ഈയാഴ്ച ഇസ്രയേല്‍ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്.ഹിസ്ബുള്ള ശക്തികേന്ദ്രമായ തെക്കന്‍ ബെയ്റൂട്ടിലായിരുന്നു നേരത്തേ തുടര്‍ച്ചയായ ആക്രമണം നടത്തിയിരുന്നത്.