ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ തോല്‍പ്പിച്ച് ബംഗാള്‍ തൂത്തുവാരി തൃണമൂല്‍; ഇടത് മുന്നണിക്ക് കെട്ടിവെച്ച പണം നഷ്ടം
തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റും അവർ തൂത്തുവാരി. ബിജെപിയില്‍ നിന്ന് ഒരു മണ്ഡലം പിടിച്ചെടുക്കുകയും അഞ്ച് മണ്ഡലം നിലനിർത്തുകയും ചെയ്തു. രണ്ട് മണ്ഡലങ്ങളില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കെട്ടിവെച്ച കാശ്പോലും കിട്ടിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടർന്ന് സിറ്റിങ് എംഎല്‍എമാർ രാജിവെച്ചതിനെ തുടർന്നാണ് മദാരിഹട്ട്,സിതായ്, നൈഹാത്തി, ഹരോവ, മേദിനിപൂര്, തല്‍ദാൻഗ്ര എന്നീ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരുകാലത്ത് സിപിഎം കുത്തകയായിരുന്ന മദാരിഹട്ടില്‍ 2016 മുതല്‍ ബിജെപിയായിരുന്നു ജയിച്ചിരുന്നത്. ആ മണ്ഡലമാണ് തൃണമൂല്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത്. ഇവിടെയാണ് സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കെട്ടിവെച്ച കാശ്പോലും നഷ്ടമായത്.സിതായിയാണ് ഇടതുമുന്നണിക്ക് കെട്ടിവെച്ച പണം നഷ്മായ മറ്റൊരു മണ്ഡലം. ആറ് മണ്ഡലങ്ങളിലൊന്നില്‍ പോലും ഇടതുമുന്നണിക്ക് രണ്ടാമതെത്താൻ കഴിഞ്ഞില്ല. ഹരോവ മണ്ഡലമൊഴികെ അഞ്ചിടത്തും ബിജെപിയാണ് രണ്ടാമത്. ഓള്‍ ഇന്ത്യാ സെക്കുലർ ഫ്രണ്ട് ആണ് ഹരോവ മണ്ഡലത്തില്‍ രണ്ടാമതെത്തിയത്. നൈഹാത്തിയില്‍ സനത് ഡേയും ഹരോവയില്‍ റാബിയുല്‍ ഇസ്‍ലാമും മേദിനിപൂരില്‍ സുജോയ് ഹസ്രയും തദാൻഗ്രയില്‍ ഫാല്‍ഗുനി സിംഗബാബുവും സിതായില്‍ സംഗീത റോയിയും മദാരിഹത്തില്‍ ജയ പ്രകാശ് ടോപോയും ജയം നേടി. ആറിടത്തും വമ്ബൻ ഭൂരിപക്ഷത്തിലാണ് ടിഎംസി സ്ഥാനാർഥികള്‍ ജയിച്ചത്. സിതായില്‍ 130636 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിഎംസി ജയിച്ചത്. നാലാമതെത്തിയ ഇടതുമുന്നണി സ്ഥാനാർഥിക്ക് ലഭിച്ചത് 3319 വോട്ടുകള്‍ മാത്രമാണ്. മദാരിഹത്തില്‍ 28168 വോട്ടുകളുടെ ഭൂരിപക്ഷമാണ് തൃണമൂലിന് ലഭിച്ചത്. അവിടെയും നാലാമതെത്തിയ ഇടതുമുന്നണി സ്ഥാനാർഥിക്ക് 3412 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നൈഹാത്തിയില്‍ 49,227 വോട്ടുകളാണ് ഭൂരിപക്ഷം. ഹരോവയില്‍ 1,31,388 വോട്ടിന്റെയും മേദിനിപൂരില്‍ 33996 വോട്ടും തല്‍ദാൻഗ്രയില്‍ 34082 വോട്ടുമാണ് ഭൂരിപക്ഷം.അതേസമയം, നിരവധി പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും ജനങ്ങള്‍ അനുകൂല വിധിയെഴുതിയത് തൃണമൂലിന് ഗുണകരമായി. ആർജി കർ മെഡിക്കല്‍ കോളജില്‍ ഡോക്ടർ ബാലത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണകൂടുതല്‍ കരുത്താർജ്ജിച്ചുവെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.