നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്നിക്,സാത്താന് 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ
നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്നിക്,സാത്താന് 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ>്റോംഷാഡോ മിസൈലുകള്‍ പൊട്ടിച്ചു..! ചിതറിയത് 500 സൈനികർ..! തലവനും തീർന്നു..! ഘോരയുദ്ധം തുടങ്ങി..വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..സ്റ്റോംഷാഡോ മിസൈലുകള്‍ പൊട്ടിച്ചു..! ചിതറിയത് 500 സൈനികർ..! തലവനും തീർന്നു..! ഘോരയുദ്ധം തുടങ്ങി..
വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..മധ്യ ബെയ്റൂട്ടില്‍ ഇസ്രായേല്‍ സേന ആക്രമണം നടത്തി; 29 പേർ മരിച്ചുഅമേരിക്ക ബ്രിട്ടണ് ഫ്രാന്‍സ് ഉള്‍പ്പെടെ 42 തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കാന്‍ റഷ്യ. റഷ്യയുടെ കടുത്ത മുന്നറിയിപ്പ് അവഗണിച്ചും കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈന് നല്കി റഷ്യയെ ആക്രമിക്കാനുള്ള നാറ്റോ സഖ്യരാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് റഷ്യ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. മാത്രമല്ല പുട്ടിന് യുദ്ധവെറിയില്‍ നില്‍ക്കുകയാണ്. ബുധനാഴ്ച യുക്രൈന് ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നതോടെ നാണംകെട്ട് നില്‍ക്കുകയാണ് പുട്ടിന്. റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഒരു ജനറലും 500 ഓളം ഉത്തരകൊറിയന്‍ സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഷ്യയെ യുദ്ധത്തില്‍ സഹായിക്കാന്‍ ഉത്തരകൊറിയ അയച്ച സൈനികരാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ വലേറി സൊളോദ്ചക്ക് ആണ് കൊല്ലപ്പെട്ടത്. കൂടാതെ റഷ്യയുടെ 18 ഓളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇതോടെ യൂറോപ്പ് കത്തിക്കുമെന്ന് പുട്ടിന്റെ പ്രഖ്യാപനം. കൂടാതെ യുക്രൈനെ സഹായിക്കുന്ന എല്ലാവരേയും കൊന്നൊടുക്കുമെന്ന്. ഇതിനായി റഷ്യയുടെ ഏറ്റവും പുതിയ ഒറെഷ്നിക് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങളാണ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. ആണവ പോര്‍മുന ഉള്‍പ്പെടെ വഹിക്കാന്‍ കഴിയുന്ന ഈ മിസൈലിനെ തടയാന്‍ ഇന്ന് നിലവിലുള്ള ഒരു വ്യോമ പ്രതിരോധ സംവിധാനത്തിനും കഴിയുകയില്ല. ഒറെഷ്നിക് എന്ന മിസൈല്‍ റഷ്യയുടെ പക്കല്‍ ഉണ്ടെന്ന് ലോകം അറിഞ്ഞതു തന്നെ റഷ്യ ഇതിന്റെ പരീക്ഷണം യുക്രെയ്ന് നേരെ നടത്തിയപ്പോഴാണ്.അമേരിക്കയും ബ്രിട്ടനും അനുവദിച്ചതു പോലെ ഫ്രാന്‍സും റഷ്യക്ക് എതിരെ ദീര്‍ഘദൂര മിസൈല്‍ ഉപയോഗിക്കാന്‍ യുക്രെയ്ന് അനുമതി നല്‍കിയതായ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെ അമേരിക്കയ്ക്കും അവരുടെ സൈനിക സഖ്യമായ നാറ്റോയ്ക്കും എതിരായി നടത്തേണ്ട ആക്രമണം സംബന്ധിച്ച് റഷ്യയും കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. റഷ്യന്‍ മാധ്യമം ഒറെഷ്നിക് മിസൈലിന്റെ ടാര്‍ഗറ്റ് സംബന്ധിച്ച ഒരു ലിസ്റ്റ് തന്നെ ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ 42 സൈനിക താവളങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ ആറെണ്ണം ബ്രിട്ടനിലാണ് ഉള്ളത്.. പോളണ്ട്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, റൊമാനിയ, ബള്‍ഗേറിയ, കൊസോവോ, ഫിന്‍ലാന്‍ഡ്, സ്വീഡന്, ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ഇറ്റലി, ഗ്രീസ്, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും താവളങ്ങളും റഷ്യയുടെ ഹിറ്റ്ലിസ്റ്റില് പെട്ടിട്ടുണ്ട്. ഈ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഏത് നിമിഷവും തൊടുക്കാന്‍ പറ്റുന്ന രൂപത്തിലാണ് ഒറെഷ്നിക് ഹൈപ്പര്‍സോണിക് മിസൈലുകള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്. റഷ്യ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ ഒരേ സമയം തന്നെ ഈ ടാര്‍ഗറ്റുകള്‍ ആക്രമിക്കപ്പെടും. അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും വിമാന വാഹിനി കപ്പലുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകളും നിലവില്‍ സുരക്ഷിതമല്ല.”റഷ്യ,ചൈന, ഉത്തരകൊറിയ, ഇറാന് എന്നീ രാജ്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആണവ ഭീഷണികളെ കണക്കിലെടുത്ത് പുതിയ പ്രതിരോധ നീക്കങ്ങളുമായി അമേരിക്ക. ഇതിന്റെ ഭാഗമായി B61 ഗ്രാവിറ്റി ബോംബിന്റെ പുതിയ സീരീസ് വികസിപ്പിക്കുകയും, ആണവ അന്തര്‍വാഹിനികളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഒന്നിലധികം ആണവായുധ ഭീഷണികള്‍ അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളുടെയും പങ്കാളികളുടെയും സുരക്ഷയെ വെല്ലുവിളിക്കുന്നതായി’ പ്രതിരോധ വകുപ്പ് വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആണവ പ്രതിരോധം നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് നിലവിലെ ആണവ നവീകരണം മതിയാകില്ലെന്നും 2022 ലെ ന്യൂക്ലിയര്‍ പോസ്ചര്‍ റിവ്യൂ ക്രമീകരിക്കേണ്ടിവരുമെന്നും പ്രതിരോധ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി റിച്ചാര്‍ഡ് ജോണ്സണ് വ്യക്തമാക്കിയത്.അദ്ദേഹം പറയുന്നതനുസരിച്ച്, ആ ആശങ്കകള്‍ പരിഹരിക്കുന്നതിനായി അമേരിക്ക ‘ആണവ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്.’ ബി 6113 ഗ്രാവിറ്റി ബോംബിന്റെ വകഭേദം നിര്‍മ്മിക്കാനും, ആണവായുധങ്ങളും ‘പവര്‍ഡ് ഓഹിയോ ക്ലാസ്’ അന്തര്‍വാഹിനികളുടെ വര്‍ദ്ധിച്ച സന്നദ്ധതയും അതില്‍ ഉള്‍പ്പെടുന്നു. B6112 നിലവിലെ അണുബോംബ് പതിപ്പുകളുടെ വിപുലീകരിച്ച രൂപമാണ്, കൂടാതെ മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന് കൂടുതല്‍ കൃത്യതയും സുരക്ഷയും ഉണ്ട്. ഈ ബോംബ് ബഹുവിശേഷപ്രകടന ശേഷിയുള്ളതും വ്യത്യസ്ത തന്ത്രപരമായ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനാവുന്നതുമാണ്ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെന്റഗണ്‍ B61 ബോംബിന്റെ ഒരു പുതിയ വകഭേദം വികസിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ആണവ ബോംബിന്റെ ചില പഴയ പതിപ്പുകള്‍ മാറ്റുകയും അമേരിക്കയ്ക്ക് തങ്ങളുടെ എതിരാളികള്‍ക്കെതിരെ വളരെ ശക്തിയായി പ്രയോഗിക്കാന്‍ കഴിയുന്ന ചില നൂതന മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു. ചില സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ അധിക ഓപ്ഷനുകള്‍’ നല്‍കുമെന്നും പറഞ്ഞു. അതേസമയം, തങ്ങളുടെ കൈവശമുള്ള ആണവ ശേഖരം വര്‍ദ്ധിപ്പിക്കില്ലെന്നും അമേരിക്ക അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തിന്റെ ആണവ സിദ്ധാന്തത്തില്‍ മാറ്റം വരുത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പെന്റഗണ്‍ പുതിയ തന്ത്രം ആവിഷ്കരിച്ചത്. ‘റഷ്യന്‍ ഫെഡറേഷനും കൂടാതെ/അല്ലെങ്കില്‍ ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തമോ പിന്തുണയോ ഉള്ള ഏതെങ്കിലും ആണവ ഇതര രാഷ്ട്രത്തിന്റെ സഖ്യകക്ഷികള്‍ക്കെതിരായ ആക്രമണം അവരുടെ സംയുക്ത ആക്രമണമായി കണക്കാക്കും’ എന്ന് വ്യവസ്ഥ ചെയ്യുന്ന രേഖയില്‍ ഭേദഗതി വരുത്തി.ഒറെഷ്നിക് മിസൈലുകള്‍ക്ക് മാത്രം ആണവ പോര്‍മുന ഘടിപ്പിക്കാതെ തന്നെ 42 നാറ്റോ സൈനിക താവളങ്ങള്‍ പൂര്‍ണ്ണമായും ചാരമാക്കാന്‍ കഴിയുമെങ്കില്‍ റഷ്യയുടെ കൈവശമുള്ള സാത്താന് 2 അടക്കമുള്ള മറ്റ് ആയുധങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഈ ഭയം ഉള്ളിലുള്ളതു കൊണ്ട് അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മ്മനിയും ഇറ്റലിയും തങ്ങള്‍ റഷ്യയുമായി ഒരു സംഘര്‍ഷവും ആഗ്രഹിക്കുന്നില്ലെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ രാജ്യങ്ങളിലെ നാറ്റോ താവളങ്ങളെ ആക്രമണ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ റഷ്യ ഇപ്പോഴും തയ്യാറായിട്ടില്ല. ഇതിനിടെ RAF ലേക്കന്‍ഹീത്ത് ഉള്‍പ്പെടെ മൂന്ന് പ്രധാന ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ക്ക് സമീപം അജ്ഞാതമായ ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കന്‍ വ്യോമസേനയാണ് ഡ്രോണുകള്‍ സംബന്ധമായ സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കന്‍ ആണവായുധങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച RAF ലേക്കന്‍ഹീത്ത് ഉള്‍പ്പെടെ മൂന്ന് പ്രധാന യുകെ എയര്ബേസുകളാണിത്.