കൊച്ചിയില്‍ ഗുണ്ടാവിളയാട്ടം; ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു; ഹോട്ടല്‍ ഉടമയ്‌ക്ക് നേരെ വടിവാള്‍ വീശി ഭീഷണി

കൊച്ചി: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വടിവാള്‍ വീശി ഭീഷണി. കൊച്ചി ഗാന്ധിനഗറില്‍ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കള്‍ വടിവാള്‍ വീശിയത്.സംഭവത്തില്‍ രണ്ട് പേർ പിടിയിലായി.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം യുവാക്കള്‍ പണം നല്‍കാതെ ഇറങ്ങി പോകാൻ ശ്രമിച്ചത് ഹോട്ടല്‍ ഉടമ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കളില്‍ ഒരാള്‍ വടിവാള്‍ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് യുവാക്കള്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയതെന്നാണ് സംശയം.പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഹോട്ടലില്‍ കഴിച്ചുകൊണ്ടിരുന്നവർ പരിഭ്രാന്തിയിലായി. ഇതോടെ ഹോട്ടല്‍ ഉടമ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടി.

Sharing

Leave your comment

Your email address will not be published. Required fields are marked *