നവകേരള സദസ്സ്: നിവേദനം പലതും താഴേക്കു തട്ടി സർക്കാർ; 94% നിവേദനങ്ങളിലും നടപടിയെടുത്തെന്ന് അവകാശവാദം
തിരുവനന്തപുരം ∙ മന്ത്രിസഭയൊന്നാകെ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു സംഘടിപ്പിച്ച നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളിൽ 94 ശതമാനത്തിൽ നടപടിയെടുത്തെന്നു സർക്കാർ അവകാശപ്പെടുമ്പോഴും അധികം നിവേദനങ്ങളും താഴേക്കുകൈമാറി നടപടി അവസാനിപ്പിക്കുകയാണു ചെയ്തത് , ത്ദ്ദേശസ്ഥാപനങ്ങളിലേക്കാണു മിക്ക പരാതികളുമെത്തിയത്. ഇവ സമയബന്ധിതമായി പരിഹരിക്കാനായോ എന്നു പരിശോധിച്ചതുമില്ല