നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് ആർടിഎ;
ദുബായ് ∙ നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആലോചിക്കുന്നു. പബ്ലിക് ബസുകളെ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട് എന്നിവയുമായി കൂടുതൽ സംയോജിപ്പിക്കണമെന്ന വർധിച്ചുവരുന്ന ആവശ്യപ്രകാരമാണിത്. ആർ ടി എ അടുത്തിടെ നടത്തിയ ‘ടോക്ക് ടു അസ്’ വെർച്വൽ സെഷനെ തുടർന്ന് ഇന്നലെയായിരുന്നു പ്രഖ്യാപനം.പരിപാടിയിൽ യാത്രക്കാരിൽ നിന്ന് ഒട്ടേറെ നിർദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും ലഭിച്ചു. ദുബായിലെ വിവിധ പ്രദേശങ്ങളിലെ ഇന്റേണൽ ബസ് റൂട്ടുകളും യുഎഇയിലുടനീളമുള്ള മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി റൂട്ടുകളും വികസനത്തിൽ ഉൾക്കൊള്ളുന്നു.