ജയില്‍ ചപ്പാത്തിക്ക് 13 വര്‍ഷത്തിനു ശേഷം വില കൂടുന്നു; പത്തെണ്ണത്തിന്റെ പാക്കറ്റിന് ഇനി 30 രൂപ

ജയില്‍ ചപ്പാത്തിക്ക് 13 വർഷത്തിനു ശേഷം വില കൂടുന്നു. പത്തു എണ്ണത്തിന്റെ പാക്കറ്റിന് ഇനി 30 രൂപയാകും. ജയില്‍ ചപ്പാത്തിക്ക് നവംബർ 21 മുതലാണ് വില കൂടുക.ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയാക്കും. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രല്‍ പ്രിസണ്‍ ആൻഡ് കറക്ഷൻ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിർമിക്കുന്നത്. 2011ലാണ് ചപ്പാത്തി നിർമാണ യൂണിറ്റുകള്‍ സ്ഥാപിച്ചത്. അന്നുമുതല്‍ രണ്ടു രൂപയാണ് വില. ഗോതമ്ബുപൊടിയുടെയും മറ്റും വില ഉയർന്ന പശ്ചാത്തലത്തിലാണ് വിലവർധന.ജയിലുകളില്‍ തയ്യാറാക്കി പുറത്തുവില്‍ക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് ഫെബ്രുവരിയില്‍ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിള്‍ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്ബാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബണ്‍- 25, കോക്കനട്ട് ബണ്‍- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊണ്‍- 50, ബിരിയാണി റൈസ്- 40.

Sharing

Leave your comment

Your email address will not be published. Required fields are marked *