ക്ഷേത്ര ജീവനക്കാരില്‍ ഹിന്ദുക്കള്‍ മതി; പരിസരത്തെ കച്ചവടക്കാരും ഹിന്ദുക്കളാകണം; പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രട്രസ്റ്റ്!
ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡിലെ അഹിന്ദുക്കളായ ജീവനക്കാരോടു സ്വമേധയാ വിരമിക്കാനോ അല്ലെങ്കില്‍ ആന്ധ്രാപ്രദേശിലെ മറ്റു സർക്കാർ വകുപ്പുകളിലേക്കു മാറാനോ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതായി റിപ്പോർട്ട്.ഒരു ദേശീയമാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും സമ്ബന്നമായ ഹിന്ദു ആരാധനാലയമായ തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന സ്വതന്ത്ര സർക്കാർ ട്രസ്റ്റായ ടിടിഡിയില്‍ 7,000 സ്ഥിരജീവനക്കാരും 14,000 കരാർ തൊഴിലാളികളുമാണുള്ളത്. ടിടിഡിയുടെ തീരുമാനം ഏകദേശം 300ലേറെ സ്ഥിരജീവനക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ടിടിഡി ചെയർമാൻ ബിആർ നായിഡു പ്രമേയം സ്ഥിരീകരിച്ചിട്ടുണ്ട്.