ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈത്തിന്റെത്; രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലും അറബ് രാജ്യങ്ങള്‍
കുവൈത്ത് സിറ്റി: ലോകത്ത് നിയമ പ്രാബല്യമുള്ള കറന്സികള് 180 ആണ്. യു.എസ് കറന്സിയായ ഡോളറുമായി താരതമ്യംചെയ്താണ് കറന്സികളുടെ മൂല്യം അളക്കുന്നത്.ചരക്കുകള് വാങ്ങാനുള്ള ശേഷി, കൈമാറ്റം ചെയ്യുമ്ബോള് മറ്റു കറന്സികള് എത്ര ലഭിക്കും എന്നതെല്ലാം അടിസ്ഥാനമാക്കിയാണ് കറന്സിയുടെ മൂല്യം കണക്കാക്കാറുള്ളത്. പണപ്പെരുപ്പം, സാമ്ബത്തിക വളര്ച്ച, കേന്ദ്ര ബാങ്കുകള് നടപ്പാക്കുന്ന നയം, സാമ്ബത്തിക സുസ്ഥിരത എന്നിവയെല്ലാം കറന്സി മൂല്യം നിര്ണയിക്കുന്നതില് മുഖ്യ പങ്ക് വഹിക്കുന്നു. സത്യത്തില് രാജ്യത്തിന്റെ സാമ്ബത്തിക ശക്തി വിളിച്ചോതുന്നതാണ് അവിടത്തെ കറന്സിയുടെ മൂല്യം.ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്സി കുവൈത്ത് ദിനാര് ആണ്. ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.53 ആണ്. 1960ലാണ് കുവൈത്ത് ദിനാര് പുറത്തിറക്കിയത്. കുവൈത്തിന്റെ സാമ്ബത്തിക സുസ്ഥിരത തന്നെയാണ് കറന്സിയുടെ ഉയര്ന്ന മൂല്യത്തിന് കാരണം. എണ്ണ സംഭരണം, നികുതി രഹിത സംവിധാനം, വിദേശ വിപണിയില് ഉയര്ന്ന ആവശ്യക്കാര് എന്നിവയെല്ലാമാണ് കുവൈത്ത് ദിനാറിനെ ഒന്നാം സ്ഥാനത്ത് നിര്ത്തുന്നത്. ഏകദേശം ഒരു ട്രില്യണ് ഡോളര് കരുതല് ശേഖരം, ആസ്തികള്, സ്വര്ണം എന്നിവയുടെ കരുത്തിലാണ് കുവൈത്ത് ദിനാര് ലോകത്തിലെ ഏറ്റവും ശക്തമായ കറന്സിയായി തുടരുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള് കുവൈത്ത് ദിനാര് കൂടുതല് സുസ്ഥിരവും ശക്തവുമാണ്. ഇതിനു പുറമെ വലിയ സാമ്ബത്തിക വകയിരുത്തലുകളും കുവൈത്തിന്റെ ബേങ്കിങ് മേഖലയുടെ കരുത്തും ദിനാറിന്റെ മൂല്യം നിലനിര്ത്തുന്നതിനു കാരണമാകുന്നുവെന്നും സാമ്ബത്തിക വിദഗ്ദര് പറയുന്നു. ഒരുകാലത്ത് ഇറാഖ് അധിനിവേശംമൂലം നേരിട്ട തകര്ച്ചയില്നിന്നാണ് കുവൈത്ത് ഈ വിധത്തില് കരകയറിയത്.
കുവൈത്തിന് തൊട്ടുപിന്നില് ഉയര്ന്നമൂല്യമുള്ള കറന്സികള് ഉള്ളതും അറബ് രാജ്യങ്ങളില് തന്നെയാണ്. ബഹ്റൈന് ദിനാര് ആണ് മൂല്യം കൂടുതലുള്ള രണ്ടാമത്തെ കറന്സി. 274.47 രൂപ നല്കിയാലാണ് ഒരു ബഹ്റൈന് ദിനാര് ലഭിക്കുക. എണ്ണ സമ്ബത്ത്, ഡോളറുമായി വിനിമയത്തിലുള്ള സൗകര്യം എന്നിവയെല്ലാം ബഹ്റൈന് ദിനാറിനെ മികച്ചതാക്കുന്നു. 219.17 മൂല്യമുള്ള ഒമാന് റിയാല് ആണ് മൂന്നാമത്തെ മൂല്യമേറിയ കറന്സി. ബഹ്റൈന് ദിനാറിനെ കരുത്തുറ്റതാക്കുന്ന ഘടകങ്ങള് തന്നെയാണ് ഒമാന് റിയാലിനും മൂല്യമുള്ളതാക്കുന്നത്. ജോര്ദാന് ദിനാര് ആണ് നാലാം സ്ഥാനത്ത്.
ജിബ്രാള്ട്ടര് പൗണ്ട് ആണ് മൂല്യത്തില് അഞ്ചാം സ്ഥാനത്തുള്ള കറന്സി. ബ്രിട്ടീഷ് പൗണ്ട് ആണ് മൂല്യമുള്ള ആറാമത്തെ കറന്സി. കയ്മന് ദ്വീപ് ഡോളറാണ് ഏഴാം സ്ഥാനത്ത്. സ്വിറ്റ്സര്ലാന്റിന്റെ കറന്സിയായ സ്വിസ് ഫ്രാങ്ക് ആണ് മൂല്യമുള്ള എട്ടാമത്തെ കറന്സിയായി പരിഗമിക്കുന്നത്.
പത്താം സ്ഥാനത്ത് അമേരിക്കന് ഡോളറാണ്. ലോകത്ത് ഏറ്റവും കൂടുതല് വിനിമയം ചെയ്യപ്പെടുന്ന കറന്സിയാണ് യു.എസ് ഡോളര്. ലോക രാജ്യങ്ങളുടെ മിക്ക ഇടപാടുകളും ഡോറളിലാണ്. സമീപ കാലത്ത് ഒട്ടേറെ രാജ്യങ്ങള് പ്രാദേശിക കറന്സികളില് ഇടപാട് നടത്തുന്നത് ഡോളറിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നതാണ്.