സന്നിധാനത്ത് തകൃതിയായി നിയമലംഘനം; സംയുക്ത പരിശോധനയില്‍ ഈടാക്കിയത് 77,000 രൂപ;

ശബരിമല: ചൊവ്വാഴ്ച അയ്യനെ തൊഴുതത് 55,719 പേർ. 4,435 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതല്‍ രാത്രി ഒൻപത് മണി വരെയുള്ള കണക്കാണിത്.ദിവസം 18 മണിക്കൂറാണ് ദർശനം.നടപ്പന്തലില്‍ ഭക്തർ ഏറെ നേരം കാത്തുനില്‍ക്കുന്നില്ലെന്നും സൗകര്യപ്രദമായ ദർശനം നടത്താൻ സാധിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സന്നിധാനത്തും പരിസരത്തുമുള്ള കടകളില്‍ സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധന നടത്തി.വിവിധ നിയമലംഘനങ്ങള്‍ക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായ ഉത്പന്നങ്ങളുടെ വില്‍പന എന്നിവയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *