യാത്രക്കാരെ വിന്‍ഡോയിലൂടെ ട്രെയിനുള്ളിലേക്ക് എത്തിച്ച് കൂലികള്‍;
ഇന്ത്യയില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിന്‍ സര്‍വ്വീസുകളെയാണ്. അതുകൊണ്ട് ട്രെയിനുകളിലെ ആള്‍തിരക്കുകള്‍ അത്ര പുതുമയുള്ള കാര്യമല്ല.ഇന്ത്യയിലെ ട്രെയിനുകളിലെ തിരക്ക് കാണിക്കുന്ന പല വീഡിയോകളും നമ്മള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും. ആളുകള്‍ ട്രെയിനിന്റെ അകത്ത് കയറിപ്പറ്റുന്നതിന് വേണ്ടി അടിയും ഇടിയും ഒക്കെയുണ്ടാക്കുന്ന വീഡിയോകളും കണ്ടുകാണും. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.വീഡിയോയില്‍ കാണുന്നത് റെയില്‍വേയിലെ ഒരു കൂലി ആളുകളെ വിന്‍ഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിക്കുന്നതാണ്. അതേ, വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. വീഡിയോയില്‍ തിരക്കുള്ള ഒരു ട്രെയിന്‍ കാണാം. അതിന്റെ അകത്ത് കയറിപ്പറ്റാന്‍ ശ്രമിക്കുകയാണ് ആളുകള്‍. അതേസമയത്താണ് ഒരാള്‍ ആളുകളെ വിന്‍ഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിക്കുന്നത്. അവരുടെ ബാഗുകളും അകത്തേക്ക് എത്തിക്കുന്നത് കാണാം. ഓരോരുത്തരെയായി എടുത്താണ് അയാള്‍ വിന്‍ഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിച്ചിരിക്കുന്നത്.’കൂലി നമ്പര്‍ വണ്‍’ എന്ന കാപ്ഷനോടെയാണ് വീഡിയോ എക്‌സില്‍ (ട്വിറ്റര്‍) ഷെയര്‍ ചെയ്തിരിക്കുന്നത്. ചിലര്‍ ഇത് തമാശയായി കണ്ടെങ്കിലും മറ്റ് പലരും ഇതിനെ വിമര്‍ശിക്കുകയായിരുന്നു. ‘ഇതാണോ കൂലി നമ്ബര്‍ വണ്‍’ എന്നായിരുന്നു അവരുടെ ചോദ്യം. ‘ഈ സംഭവം ഇന്ത്യന്‍ റെയില്‍വേക്ക് തന്നെ നാണക്കേടാണ്’ എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയുണ്ട്. ‘ഇന്ത്യയിലെ യാത്രക്കാരുടെ ദുരിതം നിറഞ്ഞ ട്രെയിന്‍ യാത്രയ്ക്ക് അറുതിയില്ല എന്ന് കാണിക്കുന്ന ദൃശ്യങ്ങളാണ് ഇത്’ എന്ന് കമന്റ് ചെയ്തവരും ഒരുപാടുണ്ട്.