ക്ഷേത്രം മുഴുവനും ദര്‍ശിക്കാൻ വേണ്ടിവരിക നാലു ദിവസം; ശ്രീകൃഷ്ണ ജന്മഭൂമിയില്‍ ഉയരുന്ന വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ;

ലക്നൗ: ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ പണി പുരോഗമിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളില്‍ ഒന്ന്.2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ശിലാസ്ഥാപനം നടത്തിയ വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രത്തിന്റെ ഉയരം 700 അടിയാണ്. ഈ ക്ഷേത്രം പൂർത്തിയാകുമ്ബോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്ന ഇസ്കോണ്‍ ഭാരവാഹികള്‍ പറയുന്നു.മഥുര സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാകുന്ന ഈ ക്ഷേത്രത്തിന് മുകളില്‍ നിന്ന് താജ്മഹല്‍ പോലും കാണാനാകും വിധമാണ് നിർമ്മാണം.166 നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ആകൃതി പിരമിഡ് പോലെയായിരിക്കും. ക്ഷേത്രത്തിന്റെ ഏറ്റവും ഉയർന്ന നിലയ്‌ക്ക് ബ്രജ് മണ്ഡല ദർശൻ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീമദ് ഭാഗവതത്തിലും മറ്റ് ഗ്രന്ഥങ്ങളിലും പരാമർശിച്ചിരിക്കുന്ന 12 വനങ്ങള്‍ ക്ഷേത്രത്തിന് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്. 700 കോടിയിലധികം രൂപ ചെലവിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നത്.ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും പോലും പ്രതിരോധിക്കാനാകും വിധമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. റിക്ടർ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്ബത്തെ പോലും അതിജീവിക്കാൻ ഈ ക്ഷേത്രത്തിന് കഴിയും. മണിക്കൂറില്‍ 170 കിലോമീറ്റർ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിന് പോലും ക്ഷേത്രത്തെ തകർക്കാനാകില്ല. 70 ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാർ പാർക്കിംഗ്, ഹെലിപാഡ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രം മുഴുവനും ദർശിക്കാൻ നാലു ദിവസമെങ്കിലും വേണ്ടി വരും. 10,000 ഭക്തർക്ക് ക്ഷേത്രത്തില്‍ ഒരേസമയം ഒത്തുകൂടാം.

Sharing

Leave your comment

Your email address will not be published. Required fields are marked *