പള്ളിക്കമ്മിറ്റിയുടെ ആവശ്യ പ്രകാരം കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്തു; പിന്നാലെ 45 ലക്ഷം രൂപ പിഴ; ജെസിബി ഉടമയും കുടുംബവും ദുരിതത്തില്‍
കാസർകോട്: മുസ്ലീം പള്ളിക്കമ്മിറ്റിയുടെ ആവശ്യപ്രകാരം കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്ത ജെസിബി ഉടമയ്‌ക്ക് 45 ലക്ഷം രൂപ പിഴ ചുമത്തി റവന്യു വകുപ്പ്.തണ്ണീർ തടം മണ്ണിട്ട് നികത്തിയെന്ന കുറ്റമാണ് ചെറുവത്തൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഇറോഡ് സ്വദേശി തങ്കരാജിന് മേല്‍ ചുമത്തിയിരിക്കുന്നത്. സ്ഥലം ഉടമകളായ പള്ളിക്കമ്മിറ്റിയെ പൂർണ്ണമായും ഒഴിവാക്കിയാണ് റവന്യൂ വകുപ്പിന്റെ നടപടി. ഇതോടെ ആത്മഹത്യ വക്കിലാണ് തങ്കരാജും കുടുംബവും.2023 ജൂണ്‍ 24 നാണ് ഗണേഷ് മുക്കിലെ നസ്രത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയുടെ കബറിസ്ഥാനിലെ മണ്ണ് നീക്കാൻ തങ്കരാജിനെ പള്ളിക്കമ്മിറ്റിക്കാർ വിളിച്ചത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ പൊലീസും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ഇതിന് പിന്നാലെ റവന്യൂ വിഭാഗം എത്തി 12 ലക്ഷം രൂപ ചുമത്തി. 2024 ജൂണ്‍ 14 ന് പിഴത്തുക 45 ലക്ഷമായി വർദ്ധിപ്പിച്ചു. ഒടുവില്‍ പിഴ ഒടുക്കാത്തതിനാല്‍ ജൂലൈ 27ന് ജില്ലാ ഭരണകൂടം ജെസിബി സർക്കാരിലേക്ക് കണ്ടുകെട്ടി. പള്ളിക്കമ്മിറ്റിക്കാർ ചതിച്ചതാണെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.പണിക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പള്ളിക്കമ്മിറ്റിക്കാർ കയ്യൊഴിഞ്ഞതായി തങ്കരാജ് പറഞ്ഞു. അവർ വിളിക്കാതെ കബറിസ്ഥാനില്‍ ജെസിബിയുമായി പോകാൻ കഴിയല്ലല്ലോ. 37 ലക്ഷം രൂപ വായ്പടെയുത്താണ് ജെസിബി വാങ്ങിയത്. 18 മാസമായി ചന്തേര പൊലീസ് സ്റ്റേഷൻ വളപ്പില്‍ കിടന്ന് തുരുമ്ബെടുത്ത് നശിക്കുകയാണ്. ആത്മഹത്യയുടെ വക്കിലാണെന്നും തങ്കരാജ് നിസ്സാഹായതയോടെ പറഞ്ഞു.