ജപ്പാനില്‍ ജോലി വേണോ: അതും സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് വഴി, ശമ്പളം ഒരു ലക്ഷത്തിന് മുകളില്‍;

ജപ്പാനിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. സെമികണ്ടക്ടർ എഞ്ചിനീയർ, ഓട്ടോ മൊബൈല്‍ സർവ്വീസ് ആന്‍ഡ് കസ്റ്റമർ സപ്പോർട്ട്, ഓട്ടോമോട്ടീവ് ടെക്നീഷ്യന്‍, കെയർ ഗിവേഴ്സ് തുടങ്ങിയ ഒഴിവുകളിലേക്കാണ് ഓഡെപെക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലേക്ക് വേണ്ട യോഗ്യത, ശമ്ബളം, ഒഴവുകള്‍ താഴെ കൊടുക്കുന്നു.
സെമികണ്ടക്ടർ എഞ്ചിനീയർ വിഭാഗത്തിലേക്ക് 30 ഒഴിവുകളാണുള്ളത്. പരമാവധി പ്രായപരിധി 35 വയസ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെറ്റീരിയല്‍സ് എഞ്ചിനീയറിംഗ് അല്ലെങ്കില്‍ അനുബന്ധ എഞ്ചിനീയറിംഗ് മേഖലകളില്‍ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 212000 ജാപ്പനീസ് യെന്‍ ആണ് ശമ്പളം. അതായത് 1.15 ലക്ഷം ഇന്ത്യന്‍ രൂപ.

ഓട്ടോ മൊബൈല്‍ സർവ്വീസ് ആന്‍ഡ് കസ്റ്റമർ സപ്പോർട്ട്
ആകെ 20 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. യോഗ്യത:ഇന്ത്യയിലോ ആഗോളതലത്തിലോ ഉള്ള ഒരു അംഗീകൃത കോളേജില്‍ നിന്നോ യൂണിവേഴ്സിറ്റിയില്‍ നിന്നോ ഓട്ടോമൊബൈല്‍ മെയിൻ്റനൻസില്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദം.മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിസിഷൻ മെഷിനറി, കണ്‍സ്ട്രക്ഷൻ മെഷിനറി, മെക്കാനിക്കല്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്സ്, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് മെയിൻ്റനൻസ് എന്നിവയില്‍ നിന്ന എഞ്ചിനീയറിങ് ബിരുദം. ശമ്ബളം 200000 ജാപ്പനീസ് യെന്‍.
ഓട്ടോമോട്ടീവ് ടെക്നീഷ്യന്‍
ഓട്ടോമോട്ടീവ് ടെക്നീഷ്യന്‍ വിഭാഗത്തില്‍ 25 തൊഴിലാളികളെയാണ് റിക്രൂട്ട്മെന്റിലൂടെ നിയമിക്കാനുദ്ദേശിക്കുന്നത്. യോഗ്യത:ഇന്ത്യയിലോ ആഗോളതലത്തിലോ ഉള്ള ഒരു അംഗീകൃത കോളേജില്‍ നിന്നോ യൂണിവേഴ്സിറ്റിയില്‍ നിന്നോ ഓട്ടോമൊബൈല്‍ മെയിൻ്റനൻസില്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദം, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിസിഷൻ മെഷിനറി, കണ്‍സ്ട്രക്ഷൻ മെഷിനറി, മെക്കാനിക്കല്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്സ്, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് മെയിൻ്റനൻസ് എന്നിവയില്‍ നിന്ന് ബിരുദം / എഞ്ചിനീയർ. ഓട്ടോമോട്ടീവ് രംഗത്ത് പ്രവർത്തിച്ചവർക്ക് മുന്‍ഗണന ലഭിക്കും. ശമ്ബളം: 205000 ജാപ്പനീസ് യെന്‍
കെയർ ഗിവേഴ്സ്
ഈ വിഭാഗത്തിലേക്ക് ഫ്രഷേഴ്സിനും അപേക്ഷിക്കാം. യോഗ്യത: ഹെല്‍ത്ത്‌കെയർ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം (ANM / GNM / BSc). ജാപ്പനീസ് ഭാഷ പഠിക്കാന്‍ തയ്യാറുള്ളവരായിരിക്കണം. SSW അനുബന്ധ പരീക്ഷകളില്‍ വിജയിക്കാൻ 9 മാസം അനുവദിക്കും. വനിതകള്‍ക്ക് മാത്രമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ശമ്പളം 170000-220000 ജാപ്പനീസ് യെന്‍.
അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും എങ്ങനെ അപേക്ഷിക്കണമെന്നും അറിയാന്‍ ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ
https://odepc.kerala.gov.in/jobs/സന്ദർശിക്കുക.

Sharing

Leave your comment

Your email address will not be published. Required fields are marked *