
ഇരുപതിനായിരം ആളുകള്‍ക്ക് വിരുന്നൊരുക്കി ഭിക്ഷക്കാരൻ, ചെലവ് 36 ലക്ഷം ;
പാകിസ്ഥാനിലെ ഗുജ്‌റൻവാലയില്‍ ഒരു ഭിക്ഷാടന കുടുംബം അവരുടെ മുത്തശ്ശിയുടെ നാല്പതാം ദിവസത്തെ അനുസ്മരണത്തോടനുബന്ധിച്ച് ഏകദേശം 20,000 പേർക്കായി ഒരു അതിഗംഭീര വിരുന്ന് സംഘടിപ്പിച്ചു.നാട്ടുകാരെ അതിശയിപ്പിച്ച ഈ വിരുന്നിന് ചെലവായത് 1.25 കോടി പാകിസ്ഥാൻ രൂപ(36 ലക്ഷം ഇന്ത്യൻ രൂപ)യെന്നാണ് 365 ന്യൂസിനെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.കുടുംബം അതിഥികളെ ക്ഷണിക്കുകയും അവരെ വേദിയിലേക്ക് കൊണ്ടുവരാനായി ഏകദേശം 2,000 വാഹനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു, ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് പരിപാടി നടന്നത്, പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഭക്ഷണത്തെക്കുറിച്ചുള്ള വിപുലമായ മെനുവും പ്രദർശിപ്പിച്ചിരുന്നു.വിരുന്നില്‍ ഉച്ചഭക്ഷണസമയത്ത്, പരമ്ബരാഗത വിഭവങ്ങളായ സിരി പായെ, മുറബ്ബ, വിവിധ മാംസവിഭവങ്ങള്‍ എന്നിവ വിളമ്ബി. അത്താഴത്തിന്, ടെൻഡർ മട്ടണ്‍, നാൻ മതർ ഗഞ്ച് (മധുരമുള്ള ചോറ്), നിരവധി പലഹാരങ്ങള്‍ എന്നിവ വിളമ്പി. വൻ ജനക്കൂട്ടം പങ്കെടുത്ത വിരുന്നില്‍ 250 ആടുകളെ അറുത്തു എന്നാണ് റിപ്പോർട്ട്.വിരുന്നിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചതോടെ ഇത്തരമൊരു ആഡംബര വിരുന്നിന്റെ പിന്നിലെ ഫണ്ടിംഗിനെക്കുറിച്ച് ചിലർ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഒരു യാചക കുടുംബം ഇത്രവലിയ വിരുന്നൊരുക്കിയതിലെ വിരോധാഭാസം പല ഉപയോക്താക്കളും രേഖപ്പെടുത്തി.അമിതമായ ചെലവ് സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ക്ക് തിരികൊളുത്തി, ഭിക്ഷാടകരെന്ന് അവകാശപ്പെടുന്ന ഒരു കുടുംബത്തിന് ഇത്തരമൊരു ആഡംബര പരിപാടി എങ്ങനെ താങ്ങാനാകുമെന്ന് പലരും ചോദിക്കുന്നു. ചിലർ അവരുടെ ഔദാര്യത്തെ പ്രശംസിച്ചപ്പോള്‍, മറ്റുള്ളവർ അവരുടെ സാമ്പത്തിക സ്ഥിതിയിലെ പൊരുത്തക്കേടുകള്‍ എടുത്തുകാട്ടി.