കൊട്ടാരക്കരയില്‍ കാറിടിച്ച് KSRTC ബസിന്റെ നാലുടയറും ആക്സിലും ഊരിത്തെറിച്ചു;
കാറിടിച്ച് കെഎസ്‌ആർടിസി ബസിന്റെ പിന്നിലെ 4 ടയറുകള്‍ ഊരിത്തെറിച്ചു. കൊല്ലം കൊട്ടാരക്കര കോട്ടപ്പുറത്ത് രാവിലെ ഏഴിനായിരുന്നു അപകടം. പുനലൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറാണ് ബസിലിടിച്ചത്. ആളപയാമില്ല. കാർ ബസിന്റെ സൈഡില്‍ വളവ് തിരിഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടമായി ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം.കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ഓർഡിനറി ബസാണ് അപകടത്തില്‍പെട്ടത്.കാറിടിച്ച ഉടൻ ബസിന്റെ ടയറുകളും ആക്സിലടക്കം ഊരിത്തെറിച്ചു. ബോഡി റോഡില്‍ ഉരഞ്ഞു അല്‍പദൂരം ബസ് നിരങ്ങിനീങ്ങി.അപകടത്തില്‍പെട്ട കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. പരിക്ക് പറ്റിയ കാർ ഡ്രൈവറെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉഗ്രശബ്ദത്തോടെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും ആക്സില്‍ അടർന്ന് മാറുകയുമായിരുന്നു. ബസില്‍ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ.