കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം: ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ വ്യക്തിക്ക് സംസ്ഥാനത്തെ ഏത് ആര്‍ടിഒയിലും വാഹനം രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി.മോട്ടോര്‍ വാഹന നിയമത്തിലെ സെക്‌ഷന്‍ 40 അനുസരിച്ച്‌ സംസ്ഥാനത്ത് എവിടെ താമസിച്ചാലും ഇഷ്‌ടമുള്ള ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യാം. അതിനാല്‍ ഇത്തരം അപേക്ഷകള്‍ നിരസിക്കരുതെന്നും കോടതി ഉത്തരവിട്ടു.തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്നയാള്‍ വാഹനം ആറ്റിങ്ങലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ നിരസിച്ചതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നിര്‍ദേശം.ആറ്റിങ്ങല്‍ ആര്‍ടിഒയുടെ അധികാരപരിധിയില്‍ ഹര്‍ജിക്കാരൻ താമസിക്കുന്നില്ലെന്നും ജോലി ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്.തിരുവനന്തപുരം ജില്ലയിലെ കിയ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു വാങ്ങിയ കിയ സോണെറ്റ് കാറാണ് ഹര്‍ജിക്കാരൻ ആറ്റിങ്ങലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത്.ആറ്റിങ്ങല്‍ ആര്‍ടിഒ അദ്ദേഹത്തിന് താത്കാലിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പരിവാഹന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ ഫാന്‍സി നമ്ബറുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ലേലത്തിലാണ് ഹര്‍ജിക്കാരന്‍ പങ്കെടുത്തത്.കാറിന് 3,500 രൂപയ്ക്ക് ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്ബറും ഉറപ്പിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ആര്‍ടിഒയെ സമീപിച്ചപ്പോള്‍ രജിസ്‌ട്രേഷനായി കഴക്കൂട്ടം ആര്‍ടിഒയെ സമീപിക്കണമെന്ന് അറിയിച്ചു.ആറ്റിങ്ങല്‍ ആര്‍ടിഒയുടെ അധികാരപരിധിയില്‍ ഹര്‍ജിക്കാരന് താമസമോ ജോലിയോ ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.2019ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമത്തിന്‍റെ 40-ാം വകുപ്പ് പ്രകാരം വ്യക്തി താമസിക്കുന്നതോ ബിസിനസ് സ്ഥലമോ ഉള്ളിടത്തെ ‘സംസ്ഥാനത്തെ ഏതെങ്കിലും രജിസ്‌ട്രേഷന്‍ അഥോറിറ്റിക്ക്’മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *