‘മുനമ്ബം വഖഫ് ഭൂമി തന്നെ;പകരമായി ഭൂമി നല്‍കാനാവില്ല’; മുസ്ലീം ലീഗടക്കമുള്ളവരുടെ നിലപാട് തള്ളി സമസ്ത
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും സമാധാനത്തിന് പകരമായി പകരം ഭൂമിനല്‍കാനാകില്ലെന്നും അഭിപ്രായപ്പെട്ട് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനം.സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ സുപ്രഭാതം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് ഭൂമി വിട്ടു നല്‍കി സമവായം കാണെണമെന്ന മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകളുടെ നിലപാടിനെ തള്ളിക്കൊണ്ട് ലേഖനം എഴുതിയത്.രാഷ്ട്രീയ സമവായം അനുസരിച്ച് വിട്ടു നല്‍കാനുള്ളതല്ല വഖഫ് ഭൂമി. മുനമ്ബം ഭൂമി പ്രശ്നത്തില്‍ മുസ്ലീം സംഘടനകളുടെ ഏകോപന സമിതി എടുത്ത തീരുമാനം ആശങ്ക ഉണ്ടാക്കുന്നുണ്ട്.ആരെയും തൃപ്തിപ്പെടുത്താൻ ഭൂമി വിട്ടു നല്‍കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടികളല്ല മത പണ്ഡിതൻമാരാണ് ഇതില്‍ അഭിപ്രായം പറയേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.ഭൂമി വിഷയത്തില്‍ ഫാറൂഖ് കോളേജിന്റെ നിലപാടിനെയും ലേഖനത്തില്‍ വിമർശിച്ചു. മറ്റ് മുസ്ലീം സംഘടനകള്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങളാണ് ലേഖനത്തില്‍ ഉള്ളത്.മുനമ്പത്തെ ഭൂമിയെ പറ്റിയുള്ള വിവാദം വർഗീയ ചേരിതിരിവിന് ഇടയാക്കിയിരിക്കെയാണ് പൊതുവേ മിതവാദികളായ അറിയപ്പെടുന്ന ഇ കെ സുന്നി ഭാഗത്തിന്റെ മുഖപത്രത്തില്‍ ഈ ലേഖനം പുറത്തുവന്നത്. ഭൂമി കാര്യത്തില്‍ നടത്തുന്ന സമവായ ശ്രമങ്ങളെ തടയാൻ കൂടി ലക്ഷ്യമിട്ടാണ് ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന ഈ കെ സുന്നികളുടെ നീക്കം. അതേസമയം മത സംഘടനകള്‍ വർഗീയ പ്രചാരണം നടത്തരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.